വിഴിഞ്ഞം: രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്ത് സുരക്ഷ ഒരുക്കുന്നത് മുന്നറിയിപ്പു ബോര്‍ഡുകളില്‍ മാത്രം. ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് കരയിലേക്ക് എത്തിക്കുന്ന പൈപ്പിന് സമീപം കടലില്‍ ജനങ്ങള്‍ ഇറങ്ങുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശ വാസികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. തുറമുഖ നിര്‍മാണം നടക്കുന്നിടത്ത് പ്രവേശിക്കുന്നതും കടലില്‍ ഇറങ്ങുന്നതും വിലക്കി തുറമുഖ കമ്പനിയുടെ നിര്‍ദേശങ്ങള്‍ പദ്ധതിപ്രദേശത്ത് പലയിടങ്ങളിലായി എഴുതിവെച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചാണ് ജനം നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കുന്നത്. ജനത്തെ നിയന്ത്രിക്കുന്നതില്‍ സെക്യൂരിറ്റി ജീവനക്കാര്‍ പലപ്പൊഴും പരാജയപ്പെടുകയാണ്. കടലില്‍നിന്ന് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് കരയിലേക്ക് എത്തുക്കുന്ന ഫ്ളോട്ടിങ് പൈപ്പിനു സമീപം ശംഖും ചിപ്പിയും ശേഖരിക്കാന്‍ നില്‍ക്കുന്നവരെ തടയാനും അധികൃതര്‍ക്കാകുന്നില്ല. അമിതമായ വലുപ്പമുള്ള ഡ്രഡ്ജിങ് പൈപ്പ് സമ്മര്‍ദം കാരണം പൊട്ടിയാല്‍ വലിയ അത്യാഹിതത്തിനിടയാക്കും. അപകടം നിറഞ്ഞ വലിയ യന്ത്രഭാഗങ്ങളുടെയും ഡ്രഡ്ജിങ് വഴി കലങ്ങിമറിഞ്ഞത്തെുന്ന വെള്ളത്തിലും മുങ്ങിയാണ് ശംഖ് തപ്പിയെടുക്കുന്നത്. പ്രദേശവാസികളായ ആള്‍ക്കാരാണ് ഇത്തരത്തില്‍ വിലക്ക് ലംഘിച്ച് കടലിലിറങ്ങുന്നത്. ശംഖുകള്‍ക്കും മറ്റും വലിയ വില കിട്ടുമെന്നതാണ് ഇവരെ ഈ സാഹസപ്രവൃത്തിക്കു പ്രേരിപ്പിക്കുന്നത്. അവധിക്കാലമായതോടെ കുട്ടികളോടൊപ്പമാണ് ആള്‍ക്കാര്‍ തുറമുഖ നിര്‍മാണം കാണാനത്തെുന്നത്. ദൂരദേശങ്ങളില്‍നിന്ന് ആളുകളത്തെുന്നുണ്ട്. കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്നതോടെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം വിഴിഞ്ഞം കടലില്‍ ആഡംബരക്കപ്പല്‍ എത്തിയതോടെ പദ്ധതിപ്രദേശത്ത് കപ്പല്‍ കാണാനത്തെിയ ജനത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ പാടുപെട്ടു. കോസ്റ്റല്‍ പൊലീസിന്‍െറ പട്രോളിങ് രാവിലെയും വൈകുന്നേരവുമാണ് പ്രദേശത്ത് ലഭ്യമാകുന്നത്. അല്ലാത്ത സമയങ്ങളില്‍ തുറമുഖ കമ്പനിയുടെ സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമേ പദ്ധതിപ്രദേശത്തെയും നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലെയും സുരക്ഷാച്ചുമതല വഹിക്കുന്നവരായിട്ടുള്ളൂ. പദ്ധതിപ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി ആളുകളെ വിലക്കേണ്ടത് അത്യാവശ്യമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.