തിരുവനന്തപുരം: സ്നേഹിക്കാനും അത് പകര്‍ന്നുനല്‍കാനും കുട്ടികളായിരിക്കുമ്പോള്‍ത്തന്നെ പഠിക്കണമെന്ന നടന്‍ മധുവിന്‍െറ ഉപദേശം കുട്ടികള്‍ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടു. വലുതാകുമ്പോള്‍ നിങ്ങള്‍ക്ക് മുന്നിലത്തെുന്ന കുട്ടികളെ സ്നേഹിക്കാന്‍ കഴിയണം. ജീവിതത്തില്‍ നിന്ന് പഠിക്കേണ്ട പാഠവും അത് തന്നെയാണെന്നും മധു പറഞ്ഞപ്പോള്‍ കരഘോഷത്തോടെ കുട്ടികള്‍ അത് അംഗീകരിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ‘പുനര്‍ജനി’ അവധിക്കാല ക്യാമ്പ് ശിശുക്ഷേമ സമിതിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതില്‍ രക്ഷാകര്‍ത്താക്കളും സമൂഹവും പിറകിലാണ്. വലിയ വീടുകളിലും ചെറിയ വീടുകളിലും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്നേഹം പകര്‍ന്നുനല്‍കാന്‍ സമയം കണ്ടത്തെുന്നില്ല. അവര്‍ വീട്ടിലത്തെിയാല്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുകയാണെന്നും മധു പറഞ്ഞു. ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലെ രാജാജി നഗര്‍, കരിമഠം, പൗണ്ട് കോളനികളിലെ നിര്‍ധനരായ രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പരിശീലനം നല്‍കുന്നത്. പുനര്‍ജനിയിലെ കുട്ടികള്‍ക്ക് പാഠ്യേതര വിഷയങ്ങളിലുപരി വ്യക്തിത്വവികസനത്തിനും മറ്റും പരിശീലനം നല്‍കുന്നതിനാല്‍ ഈ വ്യക്തികളിലൂടെ സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. പുനര്‍ജനി ആരംഭിച്ച കഴിഞ്ഞവര്‍ഷം ക്യാമ്പിലത്തെിയ 30കുട്ടികളും ക്യാമ്പിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 21കുട്ടികളും ഉള്‍പ്പെടെ 51 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ പാഠ്യപദ്ധതി അനുസരിച്ചാണ് പരിശീലനം. യോഗ, ധ്യാനം, വ്യക്തിത്വ-മാനസിക വളര്‍ച്ച, പെരുമാറ്റശീലങ്ങള്‍, ഇംഗ്ളീഷ് ഭാഷാപഠനം, പരിസ്ഥിതി, ശാസ്ത്രം എന്നിവയില്‍ പരിശീലനം നല്‍കും. ചടങ്ങില്‍ നടന്‍ മധുവിനെ കലക്ടര്‍ ബിജു പ്രഭാകര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ആദ്യക്യാമ്പിലെ കുട്ടികളുടെ യൂനിഫോമിനായി 1000 രൂപയുടെ കൂപ്പണും ഈ വര്‍ഷത്തെ കുട്ടികള്‍ക്ക് 2000 രൂപയുടെ കൂപ്പണും മധു വിതരണം ചെയ്തു. ചടങ്ങില്‍ എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ. പി.എ. ഫാത്തിമ, ക്യാമ്പ് ഡയറക്ടര്‍ സി. ബിന്ദു, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ സി. മുഹമ്മദ് ഇസ്മാഈല്‍ കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.