റോഡിലെ കുഴിയും വെള്ളക്കെട്ടും അപകടമുണ്ടാക്കുന്നു

കാട്ടാക്കട: കാട്ടാക്കട-മലയിന്‍കീഴ് റോഡില്‍ കിള്ളിക്കടുത്ത് എട്ടിരുത്തിവളവില്‍ റോഡിലെ കുഴിയും വെള്ളക്കെട്ടും വാഹനയാത്ര ദുസ്സഹമാക്കുന്നു. കൊടുംവളവില്‍ റോഡില്‍ കുഴി രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അപകടം നിത്യസംഭവമാണ്. ഏറെയും ഇരുചക്രവാഹനയാത്രക്കാരാണ് അപകടത്തില്‍പെടുന്നത്. അടുത്തിടെ റോഡ് അറ്റകുറ്റപ്പണി നടന്നപ്പോള്‍ നാട്ടുകാര്‍ കുഴിയുടെ കാര്യം ശ്രദ്ധയില്‍പെടുത്തിയെങ്കിലും നല്ല രീതിയില്‍ പരിഹരിച്ചില്ളെന്ന് പറയുന്നു. റോഡിന്‍െറ ഗട്ടര്‍ നികത്തി വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ഡോ.അബ്ദുല്‍ കലാം സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.