പ്രതിഷേധം മറികടന്ന് അങ്കണവാടി കെട്ടിടം പൊലീസ് ഒഴിപ്പിച്ചു

ബാലരാമപുരം: കുടിവെള്ള പദ്ധതിക്ക് വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ അങ്കണവാടി കെട്ടിടം പൊലീസ് ഒഴിപ്പിച്ചു. ബാലരാമപുരം വണിഗര്‍ തെരുവിലെ ലക്ഷംവീട് കോളനിയില്‍ ബുധനാഴ്ച രാവിലെ 10.30ന് പൊലീസും പഞ്ചായത്ത് അധികൃതരുമത്തെിയാണ് കെട്ടിടം ഒഴിപ്പിച്ചത്. സമഗ്ര ഗ്രാമീണകുടിവെള്ള പദ്ധതിയനുസരിച്ച് പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കാന്‍ ടാങ്ക് നിര്‍മിക്കുന്നതിനായാണ് കെട്ടിടം ഒഴിപ്പിച്ചത്. അങ്കണവാടി മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കാരണം മൂന്ന് വര്‍ഷമായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് സമീപത്തേക്കാണ് അങ്കണവാടിക്ക് താല്‍ക്കാലികമായി മാറ്റിയത്. രാവിലെ അങ്കണവാടിയിലത്തെിയ കുട്ടികളെ പഞ്ചായത്ത് വാഹനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് പലരും കുട്ടികളെ പുതിയ അങ്കണവാടിയിലേക്ക് കൊണ്ടുപോകാന്‍ തയാറായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.