ഗുണ്ടാപിരിവ് നല്‍കാത്തതിന് കടയുടമയെ ആക്രമിച്ച് പണം കവര്‍ന്നു

കഴക്കൂട്ടം: കഴക്കൂട്ടത്ത് ഗുണ്ടകള്‍ അഴിഞ്ഞാടി. ഗുണ്ടാപിരിവ് നല്‍കാത്തതിന് കടയുടമയെ മര്‍ദിച്ചശേഷം പണം കവര്‍ന്നു. കഴക്കൂട്ടം ജങ്ഷനിലെ മൊബൈല്‍ കടയിലാണ് ഒരുസംഘം ആക്രമണം നടത്തിയത്. ജങ്ഷനിലെ ഷോപ് നമ്പര്‍ സെവന്‍ കടയുടമ നിയാസിനാണ് മര്‍ദനമേറ്റത്. കടയില്‍ നിന്ന് ആയിരം രൂപയും അപഹരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണം തടയാനത്തെിയ മാധ്യമപ്രവര്‍ത്തകനെയും കടക്കുള്ളില്‍ സംഘം ആക്രമിച്ചു. ജന്മഭൂമി ലേഖകന്‍ രതീഷ് കഴക്കൂട്ടത്തിനാണ് മര്‍ദനമേറ്റത്. തുടര്‍ന്ന് സ്ഥലംവിട്ട സംഘം കൂടുതല്‍ പേരോടൊപ്പം മാരകായുധങ്ങളുമായി എത്തിയെങ്കിലും കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിന് സമീപം വെച്ച് രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പടികൂടി. ചന്തവിള സ്വദേശി ഹരിക്കുട്ടന്‍ (34), സ്റ്റേഷന്‍കടവ് സ്വദേശി അരുണ്‍ (21) എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കടയില്‍ കയറിയ ഹരിക്കുട്ടന്‍ 2500 രൂപ പിരിവ് ആവശ്യപ്പെട്ടെങ്കിലും നിയാസ് നല്‍കിയില്ല. തുടര്‍ന്ന് മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി നിയാസിന്‍െറ കഴുത്തിനോടുചേര്‍ത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നത്രേ. സംഭവംകണ്ട് കടയിലത്തെിയ രതീഷ് തടയാന്‍ ശ്രമിച്ചപ്പോഴാണ് മര്‍ദനമേറ്റത്. തുടര്‍ന്ന് മടങ്ങിയ ഹരിക്കുട്ടന്‍ നാലുപേരടങ്ങുന്ന സംഘമായി രതീഷിനെ തിരക്കി ആയുധങ്ങളുമായി കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിനടുത്തത്തെി. എന്നാല്‍ നാട്ടുകാര്‍ സംഘത്തെ തടഞ്ഞു. വിവരമറിഞ്ഞ് കഴക്കൂട്ടം എസ്.ഐ അരുണിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടുകയായിരുന്നു. വിഷ്ണു, അനന്തു എന്നിവരാണ് രക്ഷപ്പെട്ടത്. പൊലീസില്‍ പരാതി നല്‍കുമെന്ന് രതീഷ് പറഞ്ഞു. പിടിയിലായവരെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.