പാലോട്: ക്ഷീരകര്‍ഷകന് യഥാസമയം സഹകരണ സംഘത്തില്‍ നിന്ന് പണം നല്‍കുന്നില്ളെന്ന് പരാതി. പാലുവള്ളിയിലെ പ്രാഥമിക ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ കര്‍ഷകരാണ് കൃത്യമായി പണം ലഭിക്കാത്തതിനാല്‍ പ്രയാസത്തിലായിരിക്കുന്നത്. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ട് അഡ്ഹോക്ക് ഭരണത്തിലിരുന്ന സംഘത്തില്‍ മൂന്നുമാസം മുമ്പ് മൂന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ചെയര്‍മാനും രണ്ട് കര്‍ഷകരുമടങ്ങുന്ന കമ്മിറ്റിയുണ്ടാക്കി ബോര്‍ഡ് ക്രമീകരിച്ചത് അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥനാണ്.എല്ലാ ശനിയാഴ്ചകളിലുമാണ് പണം നല്‍കിയിരുന്നത്. സെക്രട്ടറി ഇന്‍ ചാര്‍ജിന്‍െറയും ചെയര്‍മാന്‍െറയും പേരില്‍ ജില്ലാസഹകരണ ബാങ്കിന്‍െറ പാലോട് ശാഖയിലുളള ജോയന്‍റ് അക്കൗണ്ടില്‍ നിന്നുള്ള പണമാണ് വിതരണം ചെയ്യേണ്ടത്. ഇരുവരും ഒപ്പിട്ടെങ്കില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. വെള്ളിയാഴ്ച കണക്കുപരിശോധിച്ച് തൊട്ടടുത്ത ദിവസം കര്‍ഷകരുടെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നതാണ്. എന്നാല്‍, പണം നല്‍കേണ്ട ദിവസം ചെയര്‍മാനത്തെി കണക്കുനോക്കാനോ ചെക്കില്‍ ഒപ്പിടാനോ തയാറാകാത്തതുമൂലം ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യം ചെയര്‍മാനോട് ചോദിച്ചപ്പോള്‍ മോശമായ പ്രതികരണമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. അഴിമതിയുടെ പേരില്‍ പിരിച്ചുവിട്ട മുന്‍ പ്രസിഡന്‍റിന്‍െറ ബിനാമിയാണ് ചെയര്‍മാനെന്നാണ് കര്‍ഷകരുടെ ആക്ഷേപം. മൂന്നംഗ കമ്മിറ്റി കൂടിയപ്പോള്‍ പഴയ പ്രസിഡന്‍റിനെ ക്ഷണിച്ചതും ഇതിന്‍െറ പേരിലാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. സംഘത്തിലും ആനകുളത്തെ സബ്സെന്‍ററിലുമായി 26 കര്‍ഷകരാണ് പാല്‍ നല്‍കുന്നത്. കാലിത്തീറ്റ ചെറുകിട കച്ചവടക്കാരില്‍ നിന്ന് കടമായെടുത്ത ശേഷം ആഴ്ചയവസാനം സംഘത്തില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ നല്‍കുകയാണ് പതിവ്. എന്നാല്‍ പണം ലഭിക്കാതെ വന്നതോടെ കടംപെരുകിയെന്ന് കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റ കച്ചവടക്കാരെയും ഇതു ബാധിച്ചിട്ടുണ്ട്. സമീപസംഘങ്ങളില്‍ കര്‍ഷകര്‍ക്കര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോഴും അതൊന്നും പാലുവള്ളിയിലെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. അഡ്ഹോക് ഭരണം നിലവില്‍ വന്നിട്ടും സ്ഥിതിയില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ളെന്ന് വരുത്താനാണ് ചെയര്‍മാന്‍െറ ശ്രമമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.