തിരുവനന്തപുരം: യുവാവിനെ സഹോദരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി കടലില്‍ തള്ളിയത് കോടികള്‍ വിലവരുന്ന സ്വത്തിനുവേണ്ടി. രണ്ടാംപ്രതി അരുണ്‍ എന്ന ആരോഗ്യദാസിന്‍െറ അറസ്റ്റോടെയാണ് ഒന്നരവര്‍ഷത്തോളം നീണ്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ വെളിപ്പെട്ടതെന്ന് പൊലീസ്. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് ഇലഞ്ഞിക്കല്‍ വിളാകത്ത് രത്നസ്വാമിയുടെ മകന്‍ ഷാജി(34) കൊല്ലപ്പെട്ട കേസിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ഷാജിയുടെ സഹോദരനുമായ സതീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് രണ്ടാംപ്രതി ആരോഗ്യദാസിനെ പിടികൂടിയത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ കോടികളുടെ വിലമതിപ്പുണ്ടാകുന്ന രത്നസ്വാമിയുടെ സ്വത്ത് തട്ടിയെടുക്കുന്നതിനാണ് സതീഷുമായി ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് ആരോഗ്യദാസ് പൊലീസിനോട് പറഞ്ഞു. ഷാജി ഇല്ലാതായാല്‍ വസ്തുവിന്‍െറ അവകാശിയായി മാറുന്ന സതീഷ് തനിക്ക് വന്‍ തുകയും പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നുവെന്നും ആരോഗ്യദാസ് വ്യക്തമാക്കി. ആരോഗ്യദാസ് വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തുതന്നെ സതീഷ് ഫോണില്‍ ബന്ധപ്പെട്ട് ഷാജിയെ ഇല്ലാതാക്കുന്നതിനുള്ള തീരുമാനം എടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടിലത്തെിയ ശേഷം പലതവണ ഇരുവരുംചേര്‍ന്ന് ഷാജിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ളെന്നും പൊലീസ്് പറഞ്ഞു. മൃതദേഹം കാഞ്ഞിരംകുളം പുല്ലുവിള കടല്‍ത്തീരത്ത് പൊങ്ങിയതറിഞ്ഞ സതീഷ് ആരോഗ്യദാസിനെ തിരികെ ഗള്‍ഫിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു. പിടിക്കപ്പെട്ടാല്‍ താന്‍ ഒറ്റക്കാണ് കൊല നടത്തിയതെന്ന് പൊലീസില്‍ പറയാമെന്നും പിന്നീട് കേസ് കോടതിയിലത്തെുമ്പോള്‍ രക്ഷപ്പെടാമെന്നും സതീഷ് ആരോഗ്യദാസിനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു. വിസിറ്റിങ് വിസ സംഘടിപ്പിച്ച് ചെന്നൈ വഴി ആരോഗ്യദാസ് അബൂദബിയിലത്തെി. സതീഷ് പിടിക്കപ്പെട്ടതറിഞ്ഞപ്പോള്‍ ഇന്‍റര്‍പോള്‍ മുഖാന്തരമോ മറ്റോ പിടിക്കപ്പെട്ടേക്കാമെന്ന സംശയത്തിലാണ് ആരോഗ്യദാസ് നാട്ടിലത്തെിയത്. മുംബൈക്കു പോകാന്‍ പണം സംഘടിപ്പിക്കുന്നതിനിടെയാണ് ഇയാളെ പൂവാറില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് വിഴിഞ്ഞം സി.ഐ ജി. ബിനു അറിയിച്ചു. ആരോഗ്യദാസിനെ വിഴിഞ്ഞത്തത്തെിച്ച് തെളിവെടുത്തു. കൃത്യംനടത്തുന്നതിന് തോര്‍ത്തും കയറും വാങ്ങിയ കടകളിലും പ്രതിയുടെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.