ഉദ്ഘാടകനായി വി.എസ് എത്തുന്നു; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍

കിളിമാനൂര്‍: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിലും സ്ഥലപരിമിതിയിലും വീര്‍പ്പുമുട്ടുന്ന പോങ്ങനാട് ഗവ. ഹൈസ്കൂളിന് പുതിയ മന്ദിരമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ആരോപണ-പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷങ്ങള്‍ നേര്‍ക്കുനേര്‍. സ്കൂള്‍ മന്ദിരത്തിന്‍െറ ഉദ്ഘാടകനായി പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും തെരഞ്ഞെടുത്തത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ മുതലെടുപ്പിനുള്ള സന്നാഹമൊരുക്കലാണ് പരിപാടിയെന്ന ആരോപണവുമായി വി.എസിനെ പ്രതിരോധിക്കാന്‍ ഉദ്ഘാടനദിവസം ഹര്‍ത്താലിന് ആഹ്വാനവുമായി കോണ്‍ഗ്രസും രംഗത്തത്തെി. വി.എസ് തന്നെ ഉദ്ഘാടകനാകുമെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. അതേസമയം ആദ്യഘട്ടത്തില്‍ സി.പി.എം തീരുമാനത്തെ ശക്തമായി എതിര്‍ക്കാന്‍ കരുക്കള്‍ നീക്കിയ ബി.ജെ.പി പ്രാദേശിക നേതൃത്വമാകട്ടെ ഇപ്പോള്‍ അയഞ്ഞ മട്ടാണ്. സമവായത്തിലത്തൊനാകാതെ ഭരണപ്രതിപക്ഷങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ 300ഓളം കുട്ടികളുടെ പഠനം വീണ്ടും അനിശ്ചിതത്വത്തിലാണ്. 2013ലാണ് പോങ്ങനാട് യു.പി സ്കൂളിനെ ഹൈസ്കൂളായി ഉയര്‍ത്തി പ്രഖ്യാപനം വന്നത്. അതേവര്‍ഷം തന്നെ എട്ട്, ഒമ്പത് ക്ളാസുകളും ആരംഭിച്ചു. 2013 വരെ 650 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. ഇതേ ഭൗതികസാഹചര്യത്തിലാണ് പത്താംക്ളാസ് വരെയുള്ള ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നത്. സ്ഥലപരിമിതിയുടെ കാര്യത്തിലും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും അധ്യാപകരുടെ കുറവുമൂലവും കുട്ടികള്‍ പേറുന്ന ദുരിതം ഏറെയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളിന് പുതിയ മന്ദിരം അനുവദിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി ചേര്‍ന്ന സ്വാഗതസംഘം ഉദ്ഘാടകനാരെന്ന് തീരുമാനിക്കാതെയാണ് പിരിഞ്ഞത്. എന്നാല്‍, പിറ്റേന്ന് വൈകീട്ടോടെ വി.എസ് ആണെന്ന് പ്രചാരണം ആരംഭിച്ചു. വി.എസിനെ തീരുമാനിച്ചകാര്യം വാര്‍ഡ് അംഗമായ കോണ്‍ഗ്രസുകാരനെപ്പോലും അറിയിച്ചില്ളെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് ആദ്യം രംഗത്തത്തെിയത്. തുടര്‍ന്ന് വി.എസിന് നേരെയും ഈ ആരോപണം നീണ്ടു. എന്നാല്‍, കോണ്‍ഗ്രസുമായി സമവായമൊരുക്കാന്‍ എം.എല്‍.എയോ സി.പി.എം പ്രാദേശികനേതൃത്വമോ സ്കൂള്‍ പി.ടി.എയോ തയാറായില്ല. ഈഘട്ടത്തിലാണ് സൗകര്യക്കുറവ് ഉന്നയിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്തത്തെിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഫണ്ടുകള്‍ അനുവദിക്കാന്‍ കഴിയില്ല. അതിനാല്‍ 26ന് ഉദ്ഘാടനം ചെയ്താലും ക്ളാസുകള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തമായ ഉറപ്പുനല്‍കാന്‍ സ്കൂള്‍ പി.ടി.എക്കോ പഞ്ചായത്തിനോ സാധിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.