24 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

കോവളം: 24 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. വാഴമുട്ടം കുന്നുംപാറ ഗോപിക മന്ദിരത്തില്‍ ശിശുപാലനെയാണ്(53) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ശ്രീനാരായണഗുരുസമാധി ദിനത്തില്‍ ഇരട്ടി വിലയ്ക്ക് മദ്യം വില്‍പന നടത്തവേ പിടിയിലാവുകയായിരുന്നു. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച 24 കുപ്പി മദ്യമാണ് കണ്ടെടുത്തത്. നേരത്തേ വാങ്ങി സൂക്ഷിച്ചശേഷം അവധി ദിവസങ്ങളില്‍ ഇരുചക്ര വാഹനത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി. മുമ്പും മദ്യ വില്‍പനക്ക് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് കോവളം എസ്.ഐ അറിയിച്ചു. വിഴിഞ്ഞം സി.ഐ ജി. ബിനു, കോവളം എസ്.ഐ ജെ. രാകേഷ് എന്നിവരുടെ നേതൃത്വത്തില്‍ ക്രൈം എസ്.ഐ സുധര്‍മരാജ്, എസ്.ഐ അജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.