തൈക്കാട് സമന്വയ നഗറില്‍ വീണ്ടും സംഘര്‍ഷം

വെഞ്ഞാറമൂട്: കഴിഞ്ഞ 14ന് തൈക്കാട് സമന്വയ നഗറില്‍ വെഞ്ഞാറമൂട് പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്ന സംഭവത്തിലെ പ്രതികളെ പിടികൂടാനത്തെിയ പൊലീസ് സംഘം സി.പി.എം നേതാവിന്‍െറ വീടിന്‍െറ ജനല്‍ ചില്ലുകളും കതകും തകര്‍ത്തെന്നാരോപിച്ച് നാട്ടുകാര്‍ തൈക്കാട് കഴക്കൂട്ടം ബൈപാസ് ഉപരോധിച്ചു. വെഞ്ഞാറമൂട് എസ്.ഐ റിയാസ് രാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അതിക്രമം നടത്തിയതെന്ന് സജീവ് തൈക്കാട് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. 14നും മൂന്ന് മാസം മുമ്പും സമന്വയനഗറിലുള്ളവരും പൊലീസും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. രണ്ടുതവണയും പ്രദേശവാസികളെ അകാരണമായി മര്‍ദിച്ചെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഈ സംഭവത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ഇതിലെ പ്രതികളെ പിടികൂടാനത്തെിയ പൊലീസ് പ്രവാസി സംഘം ജില്ലാ സെക്രട്ടറിയും സി.പി.എം മാണിക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ സജീവിന്‍െറ വീടിന്‍െറ മതില്‍ ചാടിക്കടന്ന് കതക് ചവിട്ടിത്തുറക്കുകയും ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തെന്നാണ് പരാതി. പൊലീസിന്‍െറ അതിക്രമം കണ്ട് സജീവിന്‍െറ മാതാവ് ചന്ദ്രിക (65) ബോധംകെട്ട് വീണു. സി.പി.എം തൈക്കാട് ബ്രാഞ്ച് സെക്രട്ടറി കെ. രാജേഷിന്‍െറ വീടിനുനേരെയും പൊലീസ് അതിക്രമം കാണിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ.എ. റഹീം, സി.പി.എം മാണിക്കല്‍ ലോക്കല്‍ സെക്രട്ടറി ഇ.എ. സലിം, കോലിയക്കോട് ലോക്കല്‍ സെക്രട്ടറി എം.എസ്. രാജു, ഏരിയ കമ്മിറ്റിയംഗം ജി. രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാര്‍ തൈക്കാട് കഴക്കൂട്ടം റോഡ് ഉപരോധിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാമെന്നും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മഹേഷിനെ വിട്ടയക്കാമെന്നും ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ആര്‍. പ്രതാപന്‍ ഉറപ്പ് നല്‍കിയത്തിന്‍െറ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാല്‍, അതിക്രമം നടത്തിയിട്ടില്ളെന്നും രാത്രി പന്ത്രണ്ടരയോടെ സ്ഥലത്തത്തെിയപ്പോള്‍ വീടിന്‍െറ ജനല്‍ തകര്‍ത്തതായി കണ്ടുവെന്നും പൊലീസിനെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമംനടക്കുന്നതായും വെഞ്ഞാറമൂട് സി.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.