കോവളം: മദ്യലഹരിയില്‍ കടലില്‍ചാടാന്‍ ശ്രമിച്ച വിദേശവനിതയെ ടൂറിസം പൊലീസ് രക്ഷപ്പെടുത്തി. ആശുപത്രിയിലത്തെിച്ച വിദേശവനിത ഡോക്ടര്‍ക്കുമുന്നില്‍ അക്രമാസക്തയായി. തുടര്‍ന്ന്,പുറത്തിറങ്ങി അലറിവിളിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഹവ്വാബീച്ചില്‍ കടലിലേക്ക് ചാടാനൊരുങ്ങിയ വിദേശവനിതയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസിന്‍െറ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലത്തെിച്ചു. പരിശോധന സമയത്താണ് എഴുന്നേറ്റ് മേശ വലിച്ചുയര്‍ത്തി ഡോക്ടറുടെ നേര്‍ക്ക് തള്ളിയത്. ഡോക്ടറുടെ വയറില്‍ ആഘാതമേറ്റതോടെ പുറത്താക്കപ്പെട്ട ഇവര്‍ കസേരകളും മറ്റും വലിച്ചെറിയാനും ശ്രമം നടത്തി. ഏതാനും ദിവസം മുമ്പ് മലയാളി യുവാവിനെ വിവാഹം കഴിച്ച വനിത താന്‍ ഭര്‍ത്താവ് വന്നാലേ പോകൂ എന്ന് വാശിപിടിച്ചു. സഹായികളായി ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്‍െറ ബന്ധുക്കളിലൊരാളുടെ മൂക്ക് ഇടിച്ച് മുറിവേല്‍പിച്ചു. ഭര്‍ത്താവിനെ കൊണ്ടുവരാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഭര്‍തൃബന്ധുക്കളിലൊരാളുടെ ബൈക്കില്‍ കയറി വനിത പോയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.