പരീക്ഷണങ്ങളുമായി കൊച്ചു ശാസ്ത്ര പ്രതിഭകള്‍

എടവണ്ണ: പത്തപ്പിരിയം ഗവ. യു.പി സ്കൂളില്‍ ശാസ്ത്ര ക്ളബിന്‍െറ നേതൃത്വത്തില്‍ മൂന്ന്, നാല് ക്ളാസുകളിലെ കുട്ടികള്‍ക്കായി ശാസ്ത്ര പരീക്ഷണ ക്യാമ്പ് നടത്തി. ആറോളം ഗ്രൂപ്പുകളില്‍ അറുപതോളം കുട്ടികള്‍ വിളക്ക്, പ്ളാസ്റ്റിക് ബോട്ടില്‍, തീപ്പെട്ടി തുടങ്ങിയ വിലകുറഞ്ഞതും പരിചിതവുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് വിവിധ പരീക്ഷണങ്ങള്‍ നടത്തിയത്. മണ്ണെണ്ണ വിളക്കില്‍ വെള്ളം നിറച്ച ശേഷം മാന്ത്രികക്കല്ല് അതിലിട്ട് അടച്ചശേഷം തിരിഭാഗത്ത് തീപ്പെട്ടി ഉരച്ചപ്പോള്‍ വിളക്ക് മാത്രമല്ല കുട്ടികളുടെ ശാസ്ത്രജിജ്ഞാസ കൂടിയാണ് ആളിക്കത്തിയത്. പച്ചവെള്ളത്തിലിട്ട മാന്ത്രികക്കല്ല് കാത്സ്യം കാര്‍ബൈഡാണെന്നും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ അസറ്റ്ലിന്‍ എന്ന വാതകമാണ് കത്തിയതെന്നും ക്യാമ്പിന് നേതൃത്വം നല്‍കിയ ഇല്യാസ് പെരിമ്പലം വിശദീകരിച്ചു. എസ്.എം.സി ചെയര്‍മാന്‍ എ.പി. ജൗഹര്‍സാദത്ത് ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയര്‍മാന്‍ വി. അര്‍ജുനന്‍, എസ്.എ.ഡബ്ള്യു.സി അംഗം പി. മുസ്തഫ, ഹെഡ്മാസ്റ്റര്‍ സുബ്രഹ്മണ്യന്‍ പാടുകണ്ണി എന്നിവര്‍ സംസാരിച്ചു. മേരി ജെറാള്‍ഡ്, ഹാജറ, റിജേഷ്കുമാര്‍, കെ. സതീഷ്, സലീന, പി. സക്കീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.