ബൈക്ക് ഷോറൂമിനുനേരെ ആക്രമണം: ഉടമയെ ഭീഷണിപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

കരമന: നീറമണ്‍കരയില്‍ ബൈക്ക് ഷോറൂം തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉടമയെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നേമം മേലാങ്കോട് ശ്രീരാഗം മഠത്തില്‍ ക്ഷേത്രത്തിന് സമീപം ടി.സി 54/1421 സകലാത്തില്‍ വീട്ടില്‍ പ്രവീണ്‍ (34), കരുമം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ഇലങ്കത്തറ വീട്ടില്‍ വാവ എന്ന ശ്രീകുമാര്‍ (28), പാപ്പനംകോട് അരകത്ത് ദേവീക്ഷേത്രത്തിന് സമീപം വിജയനിവാസില്‍ അജികുമാര്‍ (38) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ പാപ്പനംകോട് ലക്ഷ്മി കല്യാണമണ്ഡപത്തിന് എതിര്‍വശം വിവേക നഗര്‍ സൗഹൃദ നിവാസില്‍ ചന്ദ്രനെ (48) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് നീറമണ്‍കരയിലെ കതിര്‍ ടി.വി.എസ് ഷോറൂമില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരത്തെി പണം ചോദിച്ചിരുന്നു. ഇത് നല്‍കാത്തതിന്‍െറ പേരില്‍ ഇവര്‍ ഉടമയെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. പിന്നാലെയാണ് ഷോറൂമിന്‍െറ ഗ്ളാസ് തകര്‍ത്തത്. എന്നാല്‍, ആക്രമണക്കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി - ആര്‍.എസ്.എസുകാരെന്ന് സി.പി.എമ്മും സി.പി.എമ്മുകാരെന്ന് മറുപക്ഷവും ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.