തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി മേഖലയില്‍ സമരമുഖം തുറക്കാന്‍ തീരദേശ പശ്ചിമഘട്ട സംരക്ഷണസമിതി സംസ്ഥാന സമിതി തീരുമാനിച്ചു. ജനകീയനേതാക്കളെ ദേശീയ അടിസ്ഥാനത്തില്‍ എത്തിച്ച് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് തീരുമാനം. വിഴിഞ്ഞം തുറമുഖപദ്ധതിക്ക് തറക്കല്ലിടുന്ന ദിവസം തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് ജനകീയമാര്‍ച്ച് നടത്തും. അതിന് മുന്നോടിയായി കണ്‍വെന്‍ഷനുകളും പദയാത്രയും സംഘടിപ്പിക്കാനും വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരെ ഞായറാഴ്ച ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി ഈമാസം 20ന് പൂന്തുറയില്‍ കണ്‍വെന്‍ഷനും 24ന് പുല്ലുവിളയില്‍ വനിതാ കണ്‍വെന്‍ഷനും നടക്കും. സെപ്റ്റംബര്‍ 29നും 30നും ഒക്ടോബര്‍ ഒന്നിനും തീരദേശ പദയാത്ര നടത്തും. ഒക്ടോബര്‍ രണ്ടിന് വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിക്കുക എന്ന് ആവശ്യപ്പെട്ട് ദേശീയ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. അണ്ണാഹസാരെ, മേധാപട്കര്‍, യോഗേന്ദ്ര യാദവ്, അരുന്ധതി റോയ് എന്നിവരെ ഇതില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. കൂടങ്കുളം സമരനായകന്‍ എസ്.പി. ഉദയകുമാര്‍, സി.ആര്‍. നീലകണ്ഠന്‍, ഡോ. ശാരദാമണി, എന്‍. സുബ്രഹ്മണ്യം, മേഴ്സി അലക്സാണ്ടര്‍, മാഗ്ളിന്‍പീറ്റര്‍, ആര്‍. അജയന്‍, എം.ജി. സന്തോഷ്കുമാര്‍, ടിറ്റോ ഡിക്രൂസ് തുടങ്ങിയവരും സി.പി.ഐ (എം.എല്‍), കേരള ശാസ്ത്ര സാഹിത്യപരിഷത്ത്, കേരളീയം, സേവ, കെ.എസ്.എം.എഫ് എന്നീ സംഘടനാ പ്രതിനിധികളും പ്രസ് ക്ളബില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.