ആര്യനാട്: മര്‍ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ച സംഭവത്തില്‍ മകനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് എരുമോട് കുന്നുംപുറത്ത് വീട്ടില്‍ അജയകുമാറാണ് (40) അറസ്റ്റിലായത്. പിതാവ് ശശിധരനെ (65) തിരുവോണദിവസം തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റോഡപകടത്തില്‍ തലക്ക് പരിക്കേറ്റു എന്നാണ് ഡോക്ടര്‍മാരോട് ബന്ധുക്കള്‍ പറഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് അന്ന് ശശിധരന്‍ വാങ്ങി വെച്ച മദ്യം ഭാര്യ ഒളിപ്പിച്ചു. മദ്യം കാണാത്തതില്‍ പ്രകോപിതനായി ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. വിവരം അറിഞ്ഞത്തെിയ അജയകുമാര്‍ പിതാവിനെ മുളവടി ഉപയോഗിച്ച് ഇരുകാലുകളിലും മാരകമായി അടിച്ചു. ഇരുകാലുകളിലെയും തുടയെല്ലിന് പൊട്ടലുണ്ടായി, വീഴ്ചയില്‍ ശശിധരന്‍െറ തലക്ക് പിന്നിലും മാരകമായി മുറിവേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടോടെ ശശിധരന്‍ മരിച്ചു. ഇതേതുടര്‍ന്ന് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചെന്ന അറിയിപ്പ് ആര്യനാട് പൊലീസിന് ലഭിച്ചു. എന്നാല്‍ ഇങ്ങനെ ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ പൊലീസ് ശശിധരന്‍െറ വീട്ടിലത്തെി അയല്‍ക്കാരോട് വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് മകന്‍െറ മര്‍ദനവിവരം പുറത്തറിയുന്നത്. തുടര്‍ന്നാണ് അജയകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശശിധരന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മകള്‍ അജയകുമാരിയുടെ മണ്‍വിളയിലെ വീട്ടില്‍ കൊണ്ടുപോയി സംസ്കരിച്ചിരുന്നു. ഡോക്ടറുടെ മൊഴില്‍ തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. ആര്യനാട് പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ മഞ്ജുലാല്‍, എസ്.ഐ ബിനീഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.