വള്ളക്കടവ്: ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന കറിപ്പൊടികളിലധികവും വിഷാംശം കലര്‍ന്നവയെന്ന് റിപ്പോര്‍ട്ട്. ബ്രാന്‍ഡഡ് കമ്പനികളുടെ കറിപ്പൊടികളില്‍ വിഷാംശം കണ്ടത്തെിയതിന് പിന്നാലെയാണ് അതിര്‍ത്തി കടന്നത്തെുന്ന ഉല്‍പന്നങ്ങളിലും സമാന പ്രശ്നം തെളിയുന്നത്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണവിഭാഗം വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച സാമ്പ്ളുകളില്‍ 14 ഉല്‍പന്നങ്ങളില്‍ വിഷാംശം കണ്ടത്തെി. വറ്റല്‍മുളകില്‍ സൈപര്‍മെത്രീന്‍, പെന്‍ഡിമെതാലിന്‍, ക്ളോര്‍പൈറിഫോസ്, എത്തിയോണ്‍ തുടങ്ങി എട്ട് കീടനാശിനികളുടെ അംശമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. മനുഷ്യന്‍െറ നാഡീവ്യൂഹത്തെ വരെ സാരമായി ബാധിക്കുന്ന വിഷാംശങ്ങളാണ് ഇവയെന്ന് സര്‍വകലാശാലാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏലക്കയില്‍ ഫോസിലോണ്‍, ക്യുനാല്‍ഫോസ്, ഫോസലോണ്‍ തുടങ്ങിയ ആറ് വിഷപദാര്‍ഥങ്ങളുടെ സാന്നിധ്യം തിട്ടപ്പെടുത്തിയിട്ടുണ്ട്. ജീരകത്തിലുള്ളത് മാലത്തിയോണ്‍, മീഥൈന്‍ പാരയോണ്‍, പ്രൊഫെനോഫോസ് ഉള്‍പ്പെടെ അഞ്ചിനം വിഷപദാര്‍ഥങ്ങളാണ്. ചുക്കുപൊടിയില്‍ ക്യുനാല്‍ഫോസിന്‍െറയും ജീരകപ്പൊടിയില്‍ ക്ളോര്‍പൈറിഫോസ്, പ്രൊഫെനഫോസ് എന്നിവയുടെ സാന്നിധ്യവും കണ്ടത്തെിയിട്ടുണ്ട്. വിവിധ ജില്ലകളിലെ പൊതുവിപണികളില്‍നിന്ന് ശേഖരിച്ച പല ബ്രാന്‍ഡുകളിലുള്ള 32 ഇനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 285 സാമ്പ്ളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 14 ഇനത്തിലെ 38 സാമ്പ്ളുകളില്‍ വിഷാംശം കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.