തിരുവനന്തപുരം: ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ശനിയാഴ്ച നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പ്രധാന ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ ക്ഷേത്രങ്ങളില്‍ വെള്ളിയും ശനിയുമായി ഉത്സവങ്ങള്‍ തുടങ്ങും. വിവിധ പൂജകള്‍ക്ക് പുറമെ ഉറിയടിയും ഘോഷയാത്രയും ഉണ്ടാകും. ബാലഗോകുലത്തിന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ വിപുല ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ഉറിയടി നടക്കും. പഴവങ്ങാടി, മണക്കാട്, കുര്യാത്തി, പേരൂര്‍ക്കട, കരമന, നെട്ടയം, പാപ്പനംകോട്, ആറ്റുകാല്‍, തിരുവല്ലം എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ശ്രീകൃഷ്ണവേഷം ധരിച്ച ബാലികാബാലന്മാരാണ് ഉറിയടിക്ക് അണിനിരക്കുന്നത്. ശനിയാഴ്ച നടക്കുന്ന മഹാശോഭായാത്രയില്‍ നൂറുകണക്കിന് ബാലികാബാലന്മാര്‍ പങ്കെടുക്കും. പാളയം ഗണപതി ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കവയിത്രി ബി. സുഗതകുമാരി ഉദ്ഘാടനം ചെയ്യും. കിഴക്കേകോട്ടയില്‍ സമാപിക്കുന്ന ഘോഷയാത്രക്ക് വ്യത്യസ്ത ഫ്ളോട്ടുകളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകും. കേശവപുരം ഋഷിമംഗലം, ജഗതി, കാഞ്ഞിരംപാറ, കരുമം, തൃക്കണ്ണാപുരം, തിരുമല തൃചക്രപുരം, പേരൂര്‍, അമ്പലമുക്ക്, സുഭാഷ്നഗര്‍, പരുത്തിക്കുഴി തുടങ്ങിയ സ്ഥലങ്ങളിലെ ശ്രീകൃഷ്ണ സ്വാമിക്ഷേത്രങ്ങളാണ് ആഘോഷങ്ങള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങള്‍. സമൂഹാര്‍ച്ചന, കളകാഭിഷേകം, കലശപൂജ, ഗണപതിഹോമം, ലക്ഷാര്‍ച്ചന, ഗീതാപാരായണം, വിഷ്ണു സഹസ്രനാമാര്‍ച്ചന തുടങ്ങിയവയാണ് പ്രധാന ചടങ്ങുകള്‍. കൂടാതെ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.