തിരുവനന്തപുരം: ‘കാരായിമാരെ’ സ്ഥാനാര്‍ഥികളാക്കിയതിലൂടെ കൊലപാതക രാഷ്ട്രീയം സി.പി.എം കൈവെടിയില്ളെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫ് കടകംപള്ളി മേഖലയിലെ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയത്തിന് കേരളത്തില്‍ സ്ഥാനമില്ല. അക്രമവും അരാജകത്വവും പ്രോത്സാഹിപ്പിക്കുന്ന സി.പി.എം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. അതിന് ഉദാഹരണമാണ് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലും സമീപപ്രദേശങ്ങളിലും മാരകായുധങ്ങളും ബോംബുകളും കണ്ടത്തെിയത്. മണ്ഡലം പ്രസിഡന്‍റ് കടകംപള്ളി സത്യശീലന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, ഡി.സി.സി ഭാരവാഹികളായ ചെമ്പഴന്തി അനില്‍, ജോണ്‍ വിനേഷ്യസ്, അഭിലാഷ് ആര്‍. നായര്‍, വി. പ്രതാപചന്ദ്രന്‍, കടകംപള്ളി ഹരിദാസ്, ആറ്റിപ്ര അനില്‍, പ്രീതകുമാര്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥികളായ ആര്‍.സന്ധ്യ, ലൈല, നീതുമോഹന്‍, പ്രതിഭാ ജയകുമാര്‍, ഡി.അനില്‍കുമാര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.