റബര്‍തൈകള്‍ നശിപ്പിച്ചു; പൊലീസ് കേസെടുത്തു

വെള്ളറട: പുരയിടത്തിലെ റബര്‍തൈകള്‍ നശിപ്പിച്ചനിലയില്‍. പെരുമ്പഴുതൂര്‍ കളഭത്തില്‍ അശ്വതിയുടെ പുരയിടത്തിലുള്ള റബര്‍ മരങ്ങളാണ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഇപ്പോള്‍ വേങ്കോട് വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന, വെള്ളറട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് അശോക്കുമാറിന്‍െറ മകളാണ് അശ്വതി. അശോക്കുമാറിന് നിരവധി തവണ വധഭീഷണിയുണ്ടായിരുന്നതായി പറയുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. വെള്ളറട സ്വദേശികളായ ഗോപി, വിജയന്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്നാണ് റബര്‍ തൈകള്‍ നശിപ്പിച്ചതെന്ന് വെള്ളറട പൊലീസില്‍ അശ്വതി മൊഴി നല്‍കിയിട്ടുണ്ട്. എസ്.ഐ ഷീബുകുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലംസന്ദര്‍ശിച്ച് തെളിവെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.