നെയ്യാറ്റിന്‍കര: നഗരസഭയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് റെബലുകളും സ്വതന്ത്രരും ഭീഷണി. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ റെബലുകള്‍ ശക്തമായി രംഗത്തുണ്ട്. കോണ്‍ഗ്രസും ലീഗും വഴിമുക്ക് വാര്‍ഡില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. അതിയന്നൂര്‍ വാര്‍ഡില്‍ നിലവിലെ നഗരസഭാ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍ സ്വതന്ത്രനായി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഭീഷണിയാണ്. യു.ഡി.എഫ് ഭരണത്തില്‍ വരാന്‍ പാടില്ളെന്ന ഉറച്ച തീരുമാനത്തിലാണ് വിമതര്‍. വിമതര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നറിയിച്ചിട്ടും ആരും പിന്മാറാന്‍ കൂട്ടാക്കിയിട്ടില്ല. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് കഴിഞ്ഞതവണ യു.ഡി.എഫ് നഗരസഭാ ഭരണം തിരിച്ചുപിടിച്ചത്. എന്നാല്‍, പാര്‍ട്ടിയിലെ ഉള്‍പ്പോര് ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിയെ കാര്യമായി ബാധിച്ചെന്ന് നേതാക്കള്‍ പറയുന്നു. ഇതിനുപുറമെ ഘടകകക്ഷികളും പരസ്പരം ഏറ്റുമുട്ടുന്നതോടെ മറ്റു വാര്‍ഡുകളിലും മുന്നണിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ഘടകകക്ഷികളില്‍നിന്ന് കാര്യമായ സഹായം ലഭിക്കാന്‍ സാധ്യതയില്ല. വി.എം. സുധീരനെ വിമര്‍ശിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാനും ഒരു വിഭാഗം രഹസ്യപ്രവര്‍ത്തനം തുടങ്ങിയതായാണ് വിവരം. പ്രചാരണം സജീവമാണെങ്കിലും പല യു.ഡി.എഫ് സ്ഥാനാര്‍ഥികളും ആശങ്കയിലാണ്. എല്‍.ഡി.എഫില്‍ വിമതരുണ്ടെങ്കിലും ചര്‍ച്ചയിലൂടെ ഏറക്കുറെ പരിഹരിച്ചെന്നാണ് നേതാക്കളുടെ അവകാശവാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.