തിരുവനന്തപുരം: വിജയദശമി ദിനമായ വെള്ളിയാഴ്ച വാഗ്ദേവതയുടെ അനുഗ്രഹം വാങ്ങി ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കും. ആരാധനാലയങ്ങളിലും സാംസ്കാരികകേന്ദ്രങ്ങളിലുമെല്ലാം വിദ്യാരംഭത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി. സകലകലകളുടെയും വിദ്യ അഭ്യസിക്കുന്നതിന് ഏറ്റവും ഉത്തമം വിജയദശമി ദിനമെന്നാണ് വിശ്വാസം. വെള്ളിയാഴ്ച പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 9.50വരെയാണ് ദശമി. ദേശീയ ബാലതരംഗത്തിന്‍െറ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ രാവിലെ ഏഴിന് മന്ത്രി രമേശ് ചെന്നിത്തല കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കും. പത്മനാഭസ്വാമിക്ഷേത്രത്തില്‍ രാവിലെ എട്ടിന് ചടങ്ങുകള്‍ ആരംഭിക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ രാവിലെ ആറിനും കരിക്കകം ചാമുണ്ഡിക്ഷേത്രത്തില്‍ എട്ടിനും വിദ്യാരംഭചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രം തന്ത്രി നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്‍െറ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ്. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ രാവിലെ 6.45ന് വിദ്യാരംഭചടങ്ങുകള്‍ക്ക് തുടക്കമാകും. ചുറ്റമ്പലത്തിനകത്തുള്ള പ്രാര്‍ഥനാമണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുക. മേല്‍ശാന്തി അരുണ്‍കുമാര്‍ നേതൃത്വം നല്‍കും. ക്ഷേത്രപരിസരത്തുള്ള ചട്ടമ്പിസ്വാമി സ്മാരകത്തിലെ വിദ്യാരംഭത്തിന് കവടിയാര്‍ രാമചന്ദ്രന്‍, ഡോ. ശാന്തകുമാരി എന്നിവര്‍ നേതൃത്വം നല്‍കും. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ രാവിലെ ഏഴിന് ചടങ്ങുകള്‍ ആരംഭിക്കും. എഴുത്തില്‍ ഡോ.വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, ഡോ. മാവേലിക്കര അച്യുതന്‍, ഡോ.എം.ആര്‍. തമ്പാന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ആറ്റുകാല്‍ ടി.കെ. ദാമോദരന്‍ നമ്പൂതിരി എന്നിവരും ചിത്രകലയില്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, സംഗീതത്തില്‍ പ്രഫ.പി. സുശീലാദേവി, കല്ലറ ഗോപന്‍, ജി. ശ്രീറാം, നൃത്തത്തില്‍ സുജസാജന്‍ എന്നിവരും വിദ്യാരംഭത്തിന് നേതൃത്വം നല്‍കും. പഴഞ്ചിറ ദേവീക്ഷേത്രത്തില്‍ രാവിലെ 7.05ന് വിദ്യാരംഭചടങ്ങുകള്‍ ആരംഭിക്കും. ശ്രീചിത്ര ഹിന്ദുമത ഗ്രന്ഥശാലാഹാളില്‍ തിടമ്പിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിദ്യാരംഭചടങ്ങുകള്‍ രാവിലെ ഏഴിന് പുതുശ്ശേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കരിക്കകം അറപ്പുരവിളാകം ഭഗവതിക്ഷേത്രത്തില്‍ 8.15ന് വിദ്യാരംഭചടങ്ങുകള്‍ക്ക് തുടക്കമാകും. തുഞ്ചന്‍ സ്മാരകത്തിലെ വിദ്യാരംഭം 23ന് രാവിലെ ഏഴിന് ആരംഭിക്കും. ആര്യശാല ദേവീക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ എട്ടിന് ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണയ്യര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.