മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

തിരുവനന്തപുരം: മോഷണക്കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ നാല് വര്‍ഷത്തിനുശേഷം മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി. നെയ്യാറ്റിന്‍കര പാറശ്ശാല വെന്നിയകോട് കോട്ടവിള ജങ്ഷന് സമീപം കമലന്‍ എന്ന കമലദാസിനെയാണ് (50) അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയായ ബിനുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2011ല്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ചെന്നിലോട് ചെട്ടിക്കുന്നിലെ വീട്ടില്‍നിന്ന് പണവും മറ്റൊരു വീട്ടില്‍നിന്ന് വീട്ടുപകരണങ്ങളും മോഷ്ടിച്ചശേഷം മുങ്ങിനടക്കുകയായിരുന്നു. തമിഴ്നാട്ടിലെ നാഗര്‍കോവിലിന് സമീപം കരിങ്കല്‍ എന്ന സ്ഥലത്ത് ഇയാള്‍ വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ്, മെഡിക്കല്‍കോളജ് സി.ഐ ഷീന്‍ തറയില്‍, മെഡിക്കല്‍ കോളജ് എസ്.ഐ എസ്. ബിജോയി, എസ്.സി.പി.ഒ വിജയബാബു, സി.പി.ഒമാരായ നസീര്‍, ബാലു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.