തിരുവനന്തപുരം: പൂജവെപ്പ്, വിദ്യാരംഭം ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രങ്ങളും സ്ഥാപനങ്ങളും വീടുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ നഗരം നവരാത്രി നിറവിലാണ്. പൂജവെപ്പ് ദിവസമായ വ്യാഴാഴ്ചയും വിദ്യാരംഭ ദിനമായ വെള്ളിയാഴ്ചയും പ്രത്യേക പൂജാ ചടങ്ങുകള്‍ നടക്കും. ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യക്ഷരം കുറിക്കുന്ന വിദ്യാരംഭത്തിനായി വിവിധ ആരാധനലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, സ്വാതി തിരുനാള്‍ സംഗീത കോളജ്, പഴഞ്ചിറദേവി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, ചിത്ര കലാമണ്ഡലം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം, ശ്രീവരാഹം മുക്കോലക്കല്‍ ഭഗവതി ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങള്‍ ഉത്സവനിറവിലാണ്. വിദ്യാരംഭം കുറിക്കാനായി വിവിധ സംഘനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എഴുത്തുകാരും സാംസ്കാരിക നായകരും ഉള്‍പ്പെടെ പ്രമുഖരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്കാണ് ഉണ്ടാവുക. ഇത് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവരാത്രി വിഗ്രഹങ്ങള്‍ പത്മനാഭപുരത്തു നിന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ എത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.