മലേറിയ: ഏറ്റവും കൂടുതല്‍ വിഴിഞ്ഞത്ത്

വിഴിഞ്ഞം: നാലു മാസത്തിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്ര പരിധിയില്‍നിന്ന്. ജൂലൈ മുതല്‍ ഇതുവരെയായി ഇവിടെ 46 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ ഒമ്പത് കേസുകള്‍ തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ മലേറിയയാണ്. ജില്ലയിലാകെ 56 മലേറിയ കേസുകളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴും വിഴിഞ്ഞത്ത് മലേറിയ ബാധിതനായ ഇതരസംസ്ഥാന തൊഴിലാളി ചികിത്സയിലാണ്. കോട്ടുകാല്‍ പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലെ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവാണ് ചികിത്സയില്‍. രോഗം പരത്തുന്ന കൊതുകിന്‍െറ വന്‍ സാന്നിധ്യം വിഴിഞ്ഞം ഭാഗത്തുണ്ടെന്ന് നേരത്തേ ആരോഗ്യവകുപ്പ് കണ്ടത്തെിയിരുന്നു. വിഴിഞ്ഞത്തെ പള്ളിത്തുറ, കോട്ടപ്പുറം ഭാഗങ്ങളിലാണ് രോഗ സാധ്യതകൂടുതല്‍. നിലവില്‍ പ്രദേശവാസികളാരും രോഗബാധിതരല്ളെങ്കിലും രോഗം പടര്‍ത്തുന്ന കൊതുകിന്‍െറ സാന്നിധ്യമുള്ളത് ആശങ്ക പരത്തുന്നതായി അധികൃതര്‍ പറഞ്ഞു. മലേറിയ ബാധ ഭീഷണി കൂടാതെ വിഴിഞ്ഞം, മുക്കോല, തിരുവല്ലം ഭാഗങ്ങളില്‍ ചെള്ളുപനി, എലിപ്പനി എന്നിവയും പടരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. മറ്റു ജില്ലകളെ അപേക്ഷിച്ച് തലസ്ഥാനത്ത് ചെള്ളുപനി വ്യാപകമാണ്. ഏതാനും മാസങ്ങള്‍ക്കിടെ ജില്ലയില്‍ 500 ചെള്ളുപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.