നിഴലാട്ടത്തിന് നാളെ തുടക്കം

തിരുവനന്തപുരം: മൂന്നാമത് നിഴലാട്ടം ഫിലിം ആന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവല്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ രതീഷ് രോഹിണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കനകക്കുന്നില്‍ നടക്കുന്ന ഫിലിംഫെസ്റ്റിവലില്‍ ചലച്ചിത്ര പ്രദര്‍ശനം, ഡോക്യുമെന്‍ററി ഫെസ്റ്റ്്, ചിത്ര പ്രദര്‍ശനം തുടങ്ങിയവ ഉണ്ടായിരിക്കും. ബുധനാഴ്ച രാവിലെ 9.30ന് ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തനും കവയിത്രി വി.എസ്. ബിന്ദുവും ചേര്‍ന്ന് പതാക ഉയര്‍ത്തും. വൈകീട്ട് ആറിന് മേള സംവിധായകന്‍ ഡോ. ബിജു ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചിത്രമായി കന്യകാ ടാക്കീസ് പ്രദര്‍ശിപ്പിക്കും. വ്യാഴാഴ്ച ഡോക്യുമെന്‍ററി പ്രദര്‍ശനവും വെള്ളിയാഴ്ച സിനിമാട്ടോഗ്രഫി വര്‍ക്ക്ഷോപ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച മുരളി ഗോപി മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ നടന്‍ ഇന്ദ്രന്‍സ്, ഫോട്ടോഗ്രാഫര്‍ നാന കൃഷ്ണന്‍കുട്ടി, പ്രഫ. അയലിയാര്‍, എഴുത്തുകാരി ചന്ദ്രമതി, ഡോ. രാജശ്രീ വാര്യര്‍, ഫോട്ടോ ജേണലിസ്റ്റ്് യു.എസ്. രാഖി, ശൈലജ പി. അമ്പു എന്നിവരെ ആദരിക്കും. മത്സര വിഭാഗത്തിലെ 25ഓളം ചിത്രങ്ങള്‍ ഞായറാഴ്ച പ്രദര്‍ശിപ്പിക്കും. വൈകീട്ട് സമാപന ചടങ്ങ് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.