ജനകീയ സമരങ്ങള്‍ ഫലം കണ്ടു കാരേറ്റ്–പാലോട് റോഡിന് ഏഴുകോടി

കിളിമാനൂര്‍: ഒന്നരവര്‍ഷത്തോളം നീണ്ട പ്രതിഷേധ സമരങ്ങള്‍ ഫലം കണ്ടു. സംസ്ഥാനപാതയെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയായ കാരേറ്റ്-പാങ്ങോട്-പാലോട് റോഡിന്‍െറ ശാപമോക്ഷത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏഴുകോടി അനുവദിച്ചു. പാങ്ങോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധം അടക്കമുള്ള സമരത്തെ തുടര്‍ന്നാണ് പി.ഡബ്ള്യു.ഡി നല്‍കിയ എസ്റ്റിമേറ്റില്‍ റോഡിന്‍െറ പുനര്‍നിര്‍മാണത്തിന് ആദ്യഘട്ടമായി ഏഴുകോടി അനുവദിച്ചത്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത് തന്‍െറ ശ്രമഫലമായെന്ന് കാട്ടി സ്ഥലം എം.എല്‍.എയും പാര്‍ട്ടിക്കാരും നടത്തുന്ന പ്രചാരണം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഒന്നരവര്‍ഷത്തിലേറെയായി 22 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കാരേറ്റ്-കല്ലറ-പാങ്ങോട്-പാലോട് റോഡ് കാല്‍നടക്കുപോലും കഴിയാത്തവിധം തകര്‍ന്ന നിലയിലാണ്. ഇതുസംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ ‘മാധ്യമം’ നല്‍കിയിരുന്നു. ‘മാധ്യമ’ റിപ്പോര്‍ട്ടുമായി ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയും നിരവധി സമരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ നിരവധി അപകടങ്ങള്‍ മേഖലയില്‍ നടന്നു. നിരന്തരം എം.എല്‍.എയെ ബന്ധപ്പെട്ടെങ്കിലും സ്ഥലത്തത്തൊന്‍പോലും ഇദ്ദേഹം തയാറായില്ലത്രേ. ഇതേതുടര്‍ന്നാണ് എം.എല്‍.എയുടെ കോലംകത്തിക്കലില്‍വരെ കാര്യങ്ങളത്തെിയത്. ജനകീയ പ്രക്ഷോഭങ്ങളത്തെുടര്‍ന്ന് പി.ഡബ്ള്യു.ഡി ആദ്യം 18.5 കോടിയാണ് സര്‍ക്കാറിലേക്ക് എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയത്. തുടര്‍ന്ന് 20 കോടി വേണമെന്ന ആവശ്യവും ഇവര്‍ തന്നെ മുന്നോട്ട് വെച്ചു. ഈ റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് സര്‍ക്കാര്‍ ഒന്നാംഘട്ടമായി ഏഴുകോടി അനുവദിച്ചത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്ഥലം എം.എല്‍.എക്കോ ഒരു പങ്കുമില്ളെന്നും ജനകീയസമരസമിതി സെക്രട്ടറി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.