ആറ്റിങ്ങല്‍: പ്രചാരണം പകുതിപിന്നിട്ടപ്പോള്‍ സീറ്റില്ളെന്ന്; സ്ഥാനാര്‍ഥിയും പാര്‍ട്ടിയും വെട്ടിലായി. ആറ്റിങ്ങല്‍ നഗരസഭയിലെ എട്ടാം വാര്‍ഡിലാണ് സംഭവം. എസ്.സി വനിതാ സംവരണമായ വാര്‍ഡില്‍ മത്സരിക്കാന്‍ ഈ വാര്‍ഡില്‍ നിന്ന് ആരുമില്ല. വാര്‍ഡിലെ ഏക എസ്.സി വനിതാ കുടുംബാംഗം സര്‍ക്കാര്‍ ജീവനക്കാരിയായതാണ് കാരണം. എല്‍.ഡി.എഫില്‍ പ്രാദേശിക തലത്തില്‍ സീറ്റ് വീതംവെച്ചപ്പോള്‍ സി.പി.എമ്മിനാണ് സീറ്റ് ലഭിച്ചത്. സി.പി.എം അടുത്ത വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ഥിയെ കണ്ടത്തെി. സ്ഥാനാര്‍ഥി കെ. ലത വാര്‍ഡിലിറങ്ങുകയും ഒരു വട്ടം പര്യടനം പൂര്‍ത്തിയാക്കുകയും ചെയ്തു. ചുവരെഴുത്തും പൂര്‍ത്തിയാക്കി പോസ്റ്ററും അടിച്ചു. ഫ്ളക്സ് ബോര്‍ഡുകള്‍ പണിപ്പുരയിലാണ്. അതിനിടയിലാണ് എട്ടാം വാര്‍ഡ് സി.എം.പിക്ക് നല്‍കണമെന്ന് ജില്ലാനേതൃത്വത്തിന്‍െറ അറിയിപ്പുണ്ടാകുന്നത്. ജില്ലാതലത്തില്‍ ചെറുകക്ഷികള്‍ക്ക് സീറ്റ് വീതംവെച്ചപ്പോള്‍ സി.എം.പിക്ക് ഒരു നഗരസഭാസീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനായാണ് എട്ടാം വാര്‍ഡ് വിട്ടുനല്‍കാന്‍ ജില്ലാ നേതൃത്വം സി.പി.എം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ മാറ്റാനാകില്ളെന്ന ഉറച്ച നിലപാടിലാണ് പ്രാദേശികനേതൃത്വം. ജില്ലാനേതൃത്വം സമ്മര്‍ദം തുടരുകയാണെങ്കില്‍ നിലവിലെ സ്ഥാനാര്‍ഥിതന്നെ സി.എം.പി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തേക്കാം. ഒരു കാരണവശാലും സ്ഥാനാര്‍ഥിയെ മാറ്റാനാകില്ളെന്ന നിലപാട് ഏരിയ കമ്മിറ്റി അംഗങ്ങളിലുമുണ്ട്. ഇങ്ങനെയെങ്കില്‍ സ്ഥാനാര്‍ഥിയെ നിലനിര്‍ത്തി ചിഹ്നവും പാര്‍ട്ടിയും മാറ്റി അവതരിപ്പിക്കുന്ന അവസ്ഥ ഉണ്ടാകും. ഈ വിഷയത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.