കോര്‍പറേഷന്‍: യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 79 സീറ്റില്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: നഗരസഭയിലേക്കുള്ള യു.ഡി.എഫിന്‍െറ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഘടകകക്ഷികളിലെ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. 79 സീറ്റുകളില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗ്-അഞ്ച്, ആര്‍.എസ്.പി-അഞ്ച് , ജനതാദള്‍(യു)-നാല്, കേരള കോണ്‍ഗ്രസ് (എം)-മൂന്ന്, സി.എം.പി-മന്ന്, കേരള കോണ്‍ഗ്രസ് ജേക്കബ്-ഒന്ന് മത്സരിക്കും. ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 50 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളാണ്. നിലവിലെ കൗണ്‍സിലര്‍മാരില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളായ ജോണ്‍സണ്‍ ജോസഫ്, കെ. മഹേശ്വരന്‍ നായര്‍ എന്നിവരും ജോര്‍ജ് മേഴ്സിയര്‍ (മുന്‍ എം.എല്‍.എ) ഉള്‍പ്പെടെ പ്രമുഖരും മത്സരിക്കുന്നുണ്ട്. തീരുമാനമായ 50 സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇവരാണ്. ജയകുമാരി- ശ്രീകാര്യം, സ്റ്റഫി ജെ. ജോര്‍ജ് - കേശവദാസപുരം, രേഖ-മെഡിക്കല്‍ കോളജ്, സ്വാതി ശ്രീവത്സന്‍ നായര്‍-മുട്ടട, അഖില വി. നായര്‍- വഴുതക്കാട്, ഇന്ദുശേഖരന്‍ തമ്പി- ജഗതി, എം.പി. രശ്മി- കമലേശ്വരം, പുഷ്പലത- മണക്കാട്, സാജിറ-പുത്തന്‍പള്ളി, മിനി-മുട്ടത്തറ, ജയലക്ഷമി ശ്രീകുമാര്‍-ശ്രീവരാഹം, അശ്വതി -പാല്‍ക്കുളങ്ങര, വിനോദ് യേശുദാസ്-ശംഖുമുഖം, പ്രമീള-മാണിക്യവിളാകം,പ്രതിഭാജയകുമാര്‍- പള്ളിത്തുറ, നുസൂര്‍-വിഴിഞ്ഞം, ഷീബാ പാട്രിക്-വലിയതുറ, ശ്രീകുമാരി- ഇടവക്കോട്, അറപ്പുര മോഹനന്‍- പൗഡിക്കോണം, വിമല്‍കുമാര്‍-കിണവൂര്‍, വനജ രാജേന്ദ്രബാബു-മണ്ണന്തല, ഗ്രേസിയാമ്മ-നാലാഞ്ചിറ, അനിത- കുടപ്പനക്കുന്ന്, ലീലാമ്മ ഐസക്-നന്തന്‍കോട്, മണ്ണാമൂല രാജന്‍- പേരൂര്‍ക്കട, അജയകുമാര്‍-തുരുത്തുംമൂല, ദീപ്തി-നട്ടയം, സതീഷ് ചന്ദ്രന്‍ -വാഴോട്ടുകോണം, ഗിരിധരഗോപന്‍-വട്ടിയൂര്‍ക്കാവ്, നാരായണന്‍ തമ്പി- പാങ്ങോട്, സൗമ്യ-വലിയശാല, കെ.ബി. നന്ദകുമാര്‍- ആറന്നൂര്‍, കൈമനം പ്രഭാകരന്‍-നേമം, ജലീല്‍-പാപ്പനംകോട്, ബീന-എസ്റ്റേറ്റ്, മഞ്ജുള-നെടുങ്കാട്, ഓമന-മുല്ലൂര്‍, ഗ്ളാഡിസ്- കോട്ടപ്പുറം,അംബിക-ആറ്റുകാല്‍, പ്രമീള-മാണിക്യവിളാകം, കൃഷ്ണന്‍പോറ്റി- ഫോര്‍ട്ട്, ബിജു ഹരികുമാര്‍-തമ്പാനൂര്‍, വിജയലക്ഷമി-ശ്രീകണ്ഠേശ്വരം, സതികൃഷ്ണകുമാര്‍-പെരുന്താന്നി,പേട്ട അനില്‍-പേട്ട, ബിന്ദു മോഹന്‍-അണമുഖം,ലൈല-കടകംപള്ളി, ലില്ലി രാജാസ്-വെട്ടുകാട്, ജോണ്‍സണ്‍ ജോസഫ്- ഉള്ളൂര്‍. ജോര്‍ജ് മേഴ്സിയല്‍ ഉള്‍പ്പെടെ പ്രമുഖര്‍ മത്സരിക്കുന്ന 29 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപിക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുതുമുഖങ്ങള്‍ക്കും യൂത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും വിമത നീക്കങ്ങളെ പാര്‍ട്ടി അംഗീകരിക്കില്ളെന്നും ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.