തിരുവനന്തപുരം: പോത്തന്‍കോട് സി.ഐ ഓഫിസ് ഉദ്ഘാടനത്തിന്‍െറ മറവില്‍ ലക്ഷങ്ങളുടെ പണപ്പിരിവ് നടന്നതായി ആക്ഷേപം. രണ്ടര ലക്ഷത്തോളം രൂപ ഉദ്ഘാടനത്തിനായി ചെലവാക്കിയതായാണ് വിവരം. ചെലവിന്‍െറ ഭൂരിഭാഗവും സ്പോണ്‍സര്‍ഷിപ്പായിരുന്നു. ഇതിനുപുറമെയാണ് വ്യാപകമായി പണപ്പിരിവ് നടത്തിയത്. 10 ലക്ഷത്തിലധികം രൂപ പിരിച്ചടുത്തതായാണ് പരാതി ഉയരുന്നത്. തിരുവനന്തപുരം റൂറലിലെ ഉന്നത ഉദ്യോഗസ്ഥരെ മൗനാനുവാദത്തോടെയായിരുന്നത്രേ പണപ്പിരിവ്. പണം നല്‍കിയവരിലേറെയും മണല്‍-പാറ- മണ്ണ് മാഫിയ സംഘങ്ങളാണ്. പോത്തന്‍കോട് സ്റ്റേഷനിലെ പൊലീസുകാര്‍ക്കിടയിലെ ചേരിപ്പോരാണ് പണപ്പിരിവിന്‍െറ വിവരങ്ങള്‍ പുറത്തുവരാന്‍ കാരണം. മിക്ക പാറ ക്വാറി ഉടമകളും ഉദ്ഘാടനത്തിന് അരലക്ഷം രൂപയിലധികം നല്‍കി. പ്രമുഖ പൊലീസ് ഉദ്യോഗസ്ഥന്‍ ഏര്‍പ്പാടാക്കിയ തുകകള്‍ ബിനാമികളത്തെിയാണ് വാങ്ങുകയത്രേ. കാട്ടായിക്കോണം മേഖലയില്‍ മാത്രം ഇരുപതോളം പാറ ക്വാറികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട് . പോത്തന്‍കോട് സ്റ്റേഷന്‍ പരിധിയിലെ ആകെ അനധികൃത ക്വാറികള്‍ ഇതിന്‍െറ ഇരട്ടിയിലേറെ വരും. ആയിരവില്ലി കുന്നടക്കം മണ്ണ് മാഫിയയുടെ കേന്ദ്രമാണ്. ഇവരെ സഹായിക്കുന്ന നിലപാടാണ് പൊലീസില്‍നിന്ന് മിക്കപ്പോഴും ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം, സി.ഐ ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് ആഭ്യന്തര മന്ത്രിയാണ് സി.ഐ ഓഫിസ് ഉദ്ഘാടനം നടത്തിയത്. അതിനിടെ പണപ്പിരിവ് സേനക്കുള്ളില്‍ വിവാദങ്ങള്‍ക്കും ചേരിതിരിവിനും കാരണമായിട്ടുണ്ട് . എന്നാല്‍, വിവാദം ഒതുക്കിതീര്‍ക്കാന്‍ റൂറല്‍ പൊലീസ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം സജീവമായി രംഗത്തത്തെിയതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.