മുദാക്കലില്‍ ബി.ജെ.പി നേതാവ് എല്‍.ഡി.എഫില്‍

ആറ്റിങ്ങല്‍: മുദാക്കലില്‍ ബി.ജെ.പി നേതാവ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ബി.ജെ.പി നേതാവും യുവമോര്‍ച്ച മുന്‍ ജില്ലാ ഭാരവാഹിയും മാനവസേവാ വെല്‍ഫെയര്‍ സൊസൈറ്റി മുഖ്യസംഘാടകനുമായ പൊയ്കമുക്ക് ഹരിയാണ് സി.പി.എം സ്വതന്ത്രനായി രംഗത്തുവന്നത്. മുദാക്കല്‍ പഞ്ചായത്ത് 10ാം വാര്‍ഡായ പൊയ്കമുക്കിലാണ് ഹരി മത്സരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്. ഹരിയുടെ ഭാര്യ അനിത ഹരിയാണ് വാര്‍ഡ് അംഗം. ജനറലായി മാറിയ വാര്‍ഡില്‍ ഹരി മത്സരിക്കാന്‍ തയാറെടുത്തെങ്കിലും സംഘ്പരിവാര്‍ നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹരി സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തു. ബി.ജെ.പി വിടുകയാണെങ്കില്‍ സീറ്റ് നല്‍കാമെന്ന നിലപാട് സി.പി.എം പ്രാദേശിക നേതൃത്വവും സ്വീകരിച്ചു. തുടര്‍ന്നാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചത്. ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ വിജയിക്കുകയും മൂന്ന് സീറ്റില്‍ രണ്ടാം സ്ഥാനത്ത് വരുകയും ചെയ്ത ഗ്രാമപഞ്ചായത്താണ് മുദാക്കല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.