ഓപറേഷന്‍ അനന്ത: അടച്ച റോഡുകള്‍ ഉടന്‍ തുറക്കും

തിരുവനന്തപുരം: ഇടവേളക്കുശേഷം ഓപറേഷന്‍ അനന്തയുടെ ഭാഗമായുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ജീവന്‍വെച്ചു. തമ്പാനൂര്‍ മോസ്ക്ലൈന്‍, കൊത്തളം ജങ്ഷനിലെ ബോക്സ് കലുങ്ക്നിര്‍മാണം, പഴവങ്ങാടിയിലെ അഭേദാനന്ദ ആശ്രമം റോഡിലെ ഓട നിര്‍മാണം എന്നിവയാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ഓപറേഷന്‍ അനന്തയുടെ ഭാഗമായി ഗതാഗതം നിരോധിച്ച തമ്പാനൂര്‍ മോസ്ക് ലൈന്‍ വഴിയുള്ള ഗതാഗതം 20 ദിവസത്തിനകം തുറന്നു കൊടുക്കണമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഓപറേഷന്‍ അനന്തയുടെ ഒന്നാംഘട്ടത്തില്‍ ഇവിടത്തെ കൈയേറ്റം കണ്ടത്തെി ഒഴിപ്പിച്ച ഭാഗത്ത് റോഡിന് വീതി കൂട്ടിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഓട മൂടുന്നതിനുള്ള സ്ളാബുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്ളാബുകള്‍ സ്ഥാപിക്കുന്നതോടെ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ശ്രമം. വീതി കൂട്ടിയ ഭാഗത്തെ നിര്‍മാണം തുടരുന്നതിനിടയില്‍ ക്വാറി സമരം കാരണം നിര്‍മാണ സാമഗ്രികള്‍ ലഭിക്കുന്നതിലുള്ള കാലതാമസം മൂലമാണ് പണിപൂര്‍ത്തിയാക്കാന്‍ വൈകിയത്. റോഡ് പൊളിച്ച് ഗതാഗതം തടസ്സപ്പെടുത്തിയിട്ട് മൂന്നു മാസത്തിലേറെയായി. കൂടുതല്‍ കാലം നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ളെന്ന് കലക്ടര്‍ കരാറുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം തന്നെ ഇടപെട്ട് പൊലീസ് സംരക്ഷണത്തില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിച്ചുകൊടുക്കുകയായിരുന്നു. കൊത്തളം ജങ്ഷനിലെ ബോക്സ് കലുങ്കിന്‍െറ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ ടാറിങ്ങും നടപ്പാതയും പൂര്‍ത്തിയായാല്‍ ഗതാഗതത്തിന് തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.