പൊലീസ് സ്റ്റേഷനു മുന്നിലും കവര്‍ച്ച: കള്ളനും പണികിട്ടി

കഴക്കൂട്ടം: മംഗലപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ കവര്‍ച്ച, കള്ളന് ലഭിച്ചത് രേഖകള്‍ മാത്രം. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. സ്റ്റേഷന്‍െറ മതിലിനോട് ചേര്‍ന്ന് മുറുക്കാന്‍ കട നടത്തുന്ന ചരുവിളവീട്ടില്‍ കമലമ്മയുടെ ബാഗാണ് മോഷ്ടിക്കപ്പെട്ടത്. എന്നാല്‍, ബാഗില്‍ ചില്ലറത്തുട്ടുകളൊഴികെ പണം ഉണ്ടായിരുന്നില്ല. റേഷന്‍കാര്‍ഡ്, ഭര്‍ത്താവിന്‍െറ മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റോഫിസ് പാസ് ബുക്, ജ്വല്ലറി നടത്തുന്ന സ്വകാര്യ സ്വര്‍ണ സമ്പാദ്യ പദ്ധതിയുടെ പാസ് ബുക് എന്നിവയാണ് നഷ്ടപ്പെട്ടത്. മുറുക്കാന്‍ വാങ്ങാനത്തെിയ യുവാവാണ് കവര്‍ച്ച നടത്തിയതെന്നാണ് അനുമാനം. ഷീറ്റ് മറച്ച് കെട്ടിയിരുന്ന കടക്കുള്ളില്‍ കടന്ന യുവാവിനോട് മറുവശത്തത്തൊന്‍ പറഞ്ഞശേഷം മുറുക്കാന്‍ എടുക്കാന്‍ തിരിയുകയായിരുന്നു കമലമ്മ. മുറുക്കാന്‍ എടുത്തപ്പോഴേക്കും യുവാവ് കടന്നിരുന്നു. ഒപ്പം ബാഗും നഷ്ടപ്പെട്ടിരുന്നു. മംഗലപുരം പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.