വിഴിഞ്ഞം: പുതിയ വാര്‍ഫില്‍ ഇറാന്‍ ബോട്ടിനു കാവലിനിരുന്ന പൊലീസുകാരന്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി. ഇയാളുടെ ആക്രമണത്തില്‍ മറ്റൊരു പൊലീസുകാരന് കൈക്കുപരിക്ക്. കോസ്റ്റല്‍ പൊലീസ് സ്റ്റഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുധിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ എ.ആര്‍ ക്യാമ്പിലെ സി.പി.ഒ അനില്‍കുമാറിനെതിരെ(27) പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി വകുപ്പുതല നടപടിക്കായി അയച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഉച്ചക്കഴിഞ്ഞു പുതിയ വാര്‍ഫില്‍നിന്ന് കടല്‍ ക്ഷോഭത്തില്‍ ഇറാന്‍ ബോട്ട് നങ്കൂരമിളകി പുറം കടലിലേക്ക് നീങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ സമീപത്തുണ്ടായിരുന്ന കോസ്റ്റല്‍ പൊലീസ് പട്രോള്‍ ബോട്ടില്‍ പോയി ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വൈകീട്ടോടെ തിരികെ എത്തിച്ചു. ഇതിനിടെ ബോട്ടിനെ വീണ്ടും നങ്കൂരമിടാന്‍ മറ്റുമായി കയര്‍, പൊലീസുകാര്‍ക്കുള്ള കുടിവെള്ളം എന്നിവയുമായി വാര്‍ഫില്‍ എത്തി തിരികെ പോകാനൊരുങ്ങിയ പട്രോള്‍ ബോട്ടിലേക്ക് ചാടിക്കയറിയ അനില്‍കുമാര്‍ മദ്യലഹരിയിലാണെന്നു കണ്ട് മറ്റു പൊലീസുകാര്‍ തിരികെ ഇറക്കി വിട്ടു. എന്നാല്‍, രാത്രിയില്‍ സി.ഐയടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ഇറക്കിവിട്ട പൊലീസുകാരന്‍ വാര്‍ഫില്‍ അക്രമാസക്തനാകുകയായിരുന്നു. ഇയാളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുധിക്കു പരിക്കേറ്റത്. സംഭവമറിഞ്ഞത്തെിയ തീരദേശ പൊലീസ് സി.ഐ സുരേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ വിവരം നല്‍കിയതനുസരിച്ച് പൊലീസ് എത്തി ഇയാളെ വൈദ്യ പരിശോധനക്കു വിധേയനാക്കി. അതേസമയം, ഇറാന്‍ ബോട്ടിന്‍െറ നിരീക്ഷണത്തിന് വാര്‍ഫിലുണ്ടായിരുന്ന നിലവിലെ പൊലീസുകാരെ മാറ്റി പകരം പുതിയ ആള്‍ക്കാരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.