തിരുവനന്തപുരം: മേയര്‍ സ്ഥാനാര്‍ഥികളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് തലസ്ഥാനത്ത്. മുന്‍മേയര്‍ കൂടിയായ ജയന്‍ബാബുവിനാണ് എല്‍.ഡി.എഫില്‍ മുന്‍തൂക്കം. കൂടാതെ സി.പി.എം ജില്ലാ നേതാക്കളും മുന്‍ കൗണ്‍സിലര്‍മാരുമായ കരമന ഹരി, കെ.സി. വിക്രമന്‍ തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്. യു.ഡി.എഫില്‍ ആദ്യപരിഗണന പൂജപ്പുര കൗണ്‍സിലര്‍ മഹേശ്വരന്‍ നായര്‍ക്കാണ്. ജോര്‍ജ് മേഴ്സിയര്‍, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, കോണ്‍ഗ്രസ് നേതാവ് ജി.എസ്. ബാബു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ബി.ജെ.പി മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. പി.പി. വാവയെയാണ്. മേയര്‍ സ്ഥാനാര്‍ഥികള്‍ ഏതൊക്കെ വാര്‍ഡുകളില്‍നിന്ന് മത്സരിക്കുമെന്ന തീരുമാനവും ഉടനുണ്ടാകും. പ്രധാനമുന്നണികളായ യു.ഡി.എഫിനും എല്‍.ഡി.എഫിനുമൊപ്പം ഇത്തവണ ബി.ജെ.പിയും 100 വാര്‍ഡിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഒപ്പം മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികളുണ്ടാകും. നിലവിലെ കൗണ്‍സിലര്‍മാരില്‍ കുറച്ചുപേരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് എല്‍.ഡി.എഫിന്‍െറ തീരുമാനം. എന്നാല്‍, യു.ഡി.എഫില്‍നിന്ന് പ്രധാന വ്യക്തിത്വങ്ങളേ മത്സരരംഗത്ത് ഉണ്ടാവൂ. മൂന്നുതവണ മത്സരിച്ചവരെയും മാറിമാറി ബന്ധുക്കളെ മത്സരിപ്പിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കില്ളെന്ന കെ.പി.സി.സി തീരുമാനം ചിലര്‍ക്ക് തിരിച്ചടിയാകും. ബി.ജെ.പി നിലവിലെ ആറ് കൗണ്‍സിലര്‍മാരെ കൂടാതെ 94 പുതുമുഖങ്ങളെക്കൂടി രംഗത്തിറക്കാനാണ് തീരുമാനം. മേയര്‍ കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാര്‍ എന്നിവര്‍ മത്സരരംഗത്ത് ഉണ്ടാവില്ല. പ്രതിപക്ഷപാര്‍ട്ടി നേതാക്കളായ ജോണ്‍സണ്‍ ജോസഫ്, പി. അശോക്കുമാര്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാജിത നാസര്‍, പാളയം രാജന്‍, എസ്. പുഷ്പലത, വി.എസ്. പത്മകുമാര്‍, വനജ രാജേന്ദ്രബാബു, പി. ശ്യാംകുമാര്‍, കെ.എസ്. ഷീല എന്നിവര്‍ ഇത്തവണയും മത്സരിക്കുമെന്ന് ധാരണയായി. ജയസാധ്യതയുള്ള സ്വന്തം വാര്‍ഡുകള്‍ നഷ്ടമായത് ഭരണപക്ഷത്തും പ്രതിപക്ഷത്തും അംഗങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പ്രകടനപത്രിക തയാറാക്കല്‍ എല്‍.ഡി.എഫില്‍ പുരോഗമിക്കുകയാണ്. യു.ഡി.എഫ് ആകട്ടെ എല്‍.ഡി.എഫിന്‍െറ ഭരണപോരായ്മകളെയാണ് ആയുധമാക്കുന്നത്. മാലിന്യം തന്നെയാണ് പ്രധാന വിഷയം. തെരുവുനായശല്യവും തെരുവുവിളക്കിന്‍െറ പ്രശ്നവും അവര്‍ പ്രചാരണായുധമാക്കും. യു.ഡി.എഫിന്‍െറ പ്രകടനപത്രികയും ഉടന്‍ പുറത്തിറങ്ങും. ബി.ജെ.പിയും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ല. ഇതിനിടെ എല്‍.ഡി.എഫിലും യു.ഡി.എഫിലും ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. നേരത്തേ എല്‍.ഡി.എഫിനൊപ്പം നിന്ന ആര്‍.എസ്.പി ഇത്തവണ യു.ഡി.എഫിനൊപ്പമാണ്. അതിനാല്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യം ആര്‍.എസ്.പി ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടതിന്‍െറ അടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് -എസും കേരളകോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ഉടന്‍ സമവായത്തിലത്തെുമെന്നാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.