പാങ്ങോട് മാര്‍ക്കറ്റ് മാലിന്യക്കൂമ്പാരം; പകര്‍ച്ചവ്യാധി ഭീതിയില്‍ പ്രദേശവാസികള്‍

കല്ലറ: മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തതോടെ പാങ്ങോട് ചന്ത മാലിന്യക്കൂമ്പാരമായി. മാലിന്യങ്ങളിലും മലിനജലത്തിലും ഈച്ചയും കൊതുകും പെറ്റുപെരുകിയതോടെ പകര്‍ച്ചവ്യാധിപ്പേടിയിലാണ് പ്രദേശവാസികളും കച്ചവടക്കാരും. പാങ്ങോട് കവലയോട് ചേര്‍ന്നാണ് പൊതുമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റിനുള്ളിലാണ് പഞ്ചായത്ത് ബസ്സ്റ്റാന്‍ഡും. ബസ്സ്റ്റാന്‍റിലത്തെുന്നവര്‍ക്ക് ദുര്‍ഗന്ധത്താല്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കൊതുകുശല്യം വേറേയും. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 20 ലക്ഷം ചെലവഴിച്ച് ബസ്സ്റ്റാന്‍റ് നിര്‍മാണവും മാര്‍ക്കറ്റ് ശുചീകരണവും നടത്തിയെങ്കിലും ശാസ്ത്രീയമായിരുന്നില്ളെന്നാണ് പരാതി ഉയരുന്നത്. മലിനജലം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളോ മാലിന്യ പ്ളാന്‍റുകളോ സ്ഥാപിച്ചില്ല. എല്ലാ പഞ്ചായത്ത് മാര്‍ക്കറ്റുകളിലും മാലിന്യസംസ്കരണ പ്ളാന്‍റ് നടപ്പാക്കുകയോ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യണമെന്നോ നിയമം നിലനില്‍ക്കുമ്പോഴാണ് ഇവിടെ ബന്ധപ്പെട്ടവര്‍ അലംഭാവം കാട്ടിയത്. മാര്‍ക്കറ്റില്‍നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ രൂപയാണ് വാര്‍ഷിക വരുമാനമായി ലഭിക്കുന്നത്. ഇറച്ചി വ്യാപാരത്തില്‍നിന്ന് രണ്ടു ലക്ഷം വേറെയും. പ്രധാന മാര്‍ക്കറ്റ് ദിവസങ്ങളില്‍ പോലും ശുചീകരണത്തൊഴിലാളികളില്ലാത്തത് പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. മാലിനത്തിന് നടുവിലിരുന്നാണ് മത്സ്യ-പച്ചക്കറി അടക്കമുള്ള കച്ചവടക്കാര്‍ വ്യാപാരം നടത്തുന്നത്. അടിയന്തരമായി മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുകയോ ദിവസവേതനാടിസ്ഥാനത്തിലെങ്കിലും ശുചീകരണത്തൊഴിലാളികളെ നിയമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെയും ജനകീയ സമരസമിതി പ്രവര്‍ത്തകരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.