പരിക്കേറ്റ വിദ്യാര്‍ഥിനിയെ തിരുവനന്തപുരത്തേക്ക് മാറ്റി

ശാസ്താംകോട്ട: കാമ്പസിനുള്ളില്‍ ബൈക്ക് തട്ടി ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിയെ തുടര്‍ചികിത്സക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് ശാസ്താംകോട്ട ഡി.ബി കോളജില്‍നിന്ന് ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സെക്യൂരിറ്റി ഗേറ്റ് മറികടന്ന് ബൈക്കിലത്തെിയ ശൂരനാട് സ്വദേശി ഹരികുമാര്‍, രണ്ടാംവര്‍ഷ ഹിന്ദി വിദ്യാര്‍ഥിനിയായ സയനയെ (19) തട്ടിവീഴ്ത്തിയത്. തെറിച്ചുവീണ സയനയുടെ ചെവിയില്‍നിന്ന് രക്തസ്രാവമുണ്ടാകുകയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചികിത്സക്ക് എത്തിക്കുകയുമായിരുന്നു. പോരുവഴി സ്വദേശിനിയായ സയന ശ്രീനാരായണ കോളജ് വിദ്യാര്‍ഥിനിയായിരിക്കെയാണ് വിവാഹിതയാകുന്നത്. പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ടാണ് ടി.സി വാങ്ങി ശാസ്താംകോട്ട ഡി.ബി കോളജിലത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.