തേവലക്കര: റോഡ് വെട്ടിപ്പൊളിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ അധികാരികള്‍ തയാറാവാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു. ടൈറ്റാനിയം-ശാസ്താംകോട്ട സംസ്ഥാന പാതയില്‍ കുന്നേല്‍മുക്ക് മുതല്‍ കടപ്പായില്‍മുക്ക് വരെയാണ് തകര്‍ച്ചയിലായത്. തെക്കുംഭാഗം പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കാന്‍ പൈപ്പ് ഇടാന്‍ കുഴിച്ച റോഡാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍വസ്ഥിതിയിലാക്കാത്തത്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് കുണ്ടും കുഴിയുമായതിനാല്‍ ഇരുചക്രവാഹനയാത്രികര്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്നത് പതിവാണ്. ശബരിമല തീര്‍ഥാടകര്‍ ആശ്രയിക്കുന്നത് ഈവഴിയാണ്. റോഡിന്‍െറ ഒരുഭാഗം പൂര്‍ണമായും വെട്ടിപ്പൊളിച്ചു. വാഹനങ്ങള്‍ ഒരു ഭാഗത്തുകൂടി മാത്രമാണ് കടന്നുപോകുന്നത്. ഇതു കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടില്ളെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.