സ്കൂളില്‍ പ്രശ്നമുണ്ടാക്കിയത് പ്രഥമാധ്യാപകനെന്ന്

ബാലരാമപുരം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞദിവസമുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണക്കാരന്‍ പ്രഥമാധ്യാപകനെന്ന് വിദ്യാര്‍ഥികള്‍. സ്കൂളില്‍ അധ്യാപകര്‍ക്കും പ്രഥമാധ്യാപകനും ഇടയിലുള്ള ഐക്യമില്ലായ്മ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുന്നതിലേക്ക് എത്തിച്ചുവെന്നും കുട്ടികള്‍ ആരോപിക്കുന്നു. അതേസമയം, സ്കൂളിന്‍െറ വികസനകാര്യങ്ങളില്‍ അധികൃതര്‍ക്ക് തരിമ്പും ശ്രദ്ധയില്ളെന്ന് പല രക്ഷാകര്‍ത്താക്കള്‍ക്കും മനസ്സിലായത് കഴിഞ്ഞദിവസം ഇവിടെയത്തെിയപ്പോഴാണ്. സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറിവിഭാഗവും ഹൈസ്കൂള്‍ വിഭാഗവും തമ്മിലുള്ള തര്‍ക്കവും സ്കൂളിന്‍െറ അവഗണനക്കിടയാക്കി. ലാത്തിച്ചാര്‍ജ് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തിനകം സര്‍വകക്ഷിയോഗം കൂടാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍വികസനകാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിനിടെ, വിചിത്രമായ വാര്‍ത്തകളാണ് ഇവിടെ നിന്നും പുറത്തത്തെുന്നത്. വിദ്യാര്‍ഥികളുടെ കൃഷിയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ അധ്യാപകരും സ്കൂളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും രഹസ്യമായി കടത്തിക്കൊണ്ടുപോകുകയാണത്രേ. ചില അധ്യാപകര്‍ തന്നെയാണ് സ്കൂളിലത്തെിയ രക്ഷാകര്‍ത്താക്കളോട് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇതിനുപുറമെ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ സാധനങ്ങളിലും വെട്ടിപ്പ് നടത്തുന്നുണ്ടത്രേ. ഫണ്ട് അനുവദിച്ചിട്ടും ചേരിപ്പോര് മൂലം സ്കൂള്‍ ഓഡിറ്റോറിയം നിര്‍മാണം നടപ്പാകാതെ പോയി. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പഴക്കംചെന്ന കെട്ടിടങ്ങള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. 1500ലേറെ വിദ്യാര്‍ഥികളാണ് സ്കൂളിലുള്ളത്. ചെറിയ ക്ളാസിലെ കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ശ്രദ്ധിക്കാത്തതുമൂലം ഇവയെല്ലാം തുരുമ്പെടുത്തുനശിക്കുകയാണ്. ഇതിനെല്ലാംപുറമെ പുറത്തുനിന്നുള്ളവര്‍ ക്ളാസ് സമയങ്ങളില്‍പോലും സ്കൂളിലത്തെി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും നിത്യസംഭവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.