വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിര്‍മാണത്തിന്‍െറ ഡ്രഡ്ജിങ് ആവശ്യങ്ങള്‍ക്കായുള്ള പൈപ്പുകളുമായി അദാനി ഗ്രൂപ്പിന്‍െറ രണ്ടാമത്തെ ബാര്‍ജ് ബിബി-നാല് ശനിയാഴ്ച വിഴിഞ്ഞത്തത്തെി. ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തുനിന്ന് കൊല്ലം തുറമുഖത്ത് എത്തിച്ച ബാക്കി യന്ത്രസാമഗ്രികളും എം.യു.സി എന്ന മറ്റൊരു ബാര്‍ജും ഞായറാഴ്ച വൈകിട്ടോടെ വിഴിഞ്ഞത്തത്തെും. നിര്‍ദേശം ലഭിക്കുന്ന മുറക്ക് ഡ്രഡ്ജിങ് തുടങ്ങാന്‍ യന്ത്രസംവിധാനങ്ങള്‍ സജ്ജമാക്കാനാണ് യൂനിറ്റിനു ലഭിച്ചിരിക്കുന്ന സന്ദേശം. അതിനാല്‍ ഇവിടെയത്തെിച്ച ബാര്‍ജുകളില്‍ അവസാനഘട്ട മിനുക്കുപണികള്‍ നടക്കുകയാണ്. ഡ്രഡ്ജര്‍, മറ്റ് യന്ത്രസംവിധാനങ്ങള്‍ എന്നിവക്കുള്ള ഇന്ധനം, ശുദ്ധജലം, നങ്കൂരങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കാനുള്ള ബാര്‍ജായ ബിബി-നാല് ശനിയാഴ്ച രാവിലെയാണ് എത്തിച്ചത്. കാനറ പ്രോഗ്രസ് എന്ന ടഗാണ് ഇതിനെ കെട്ടിവലിച്ച് തുറമുഖത്ത് എത്തിച്ചത്. ഡ്രഡ്ജിങ്ങിനു വേണ്ട ഫ്ളോട്ടിങ് പൈപ്പു ലൈനുകള്‍, മള്‍ട്ടി യൂട്ടിലിറ്റി ക്രാഫ്ട് എന്ന എം.യു.സി ബാര്‍ജ് എന്നിവയാണ് ഞായറാഴ്ച വൈകീട്ടോടെ എത്തുക. 350 മീറ്റര്‍ ദൂരത്തില്‍ കൂട്ടിയോജിപ്പിക്കപ്പെട്ട ഫ്ളോട്ടിങ് പൈപ്പുകള്‍ അതേനിലയില്‍തന്നെ കെട്ടിവലിച്ചത്തെിക്കും. ഇതിനു പിന്നാലെയാണ് എം.യു.സി എന്ന സ്വയം നിയന്ത്രിത ചലന ശേഷിയുള്ള ബാര്‍ജ് എത്തുക. വാടകക്ക് എടുത്ത കാനറ പ്രോഗ്രസ് എന്ന ടഗ് മടങ്ങുന്ന മുറക്ക് എം.യു.സി എന്ന ബാര്‍ജാവും ടഗിന്‍െറ ജോലി ഏറ്റെടുക്കുക. ഡ്രഡ്ജിങ്ങിനായി ഡ്രഡ്ജറും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുകയെന്ന ജോലിയാണ് ബന്ധപ്പെട്ട എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും നിര്‍വഹിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് ഉദ്ഘാടനമെങ്കിലും അതിനു മുമ്പേ നിര്‍മാണ ജോലികള്‍ ആരംഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.