ബാലരാമപുരം: ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തടയാന്‍ ശ്രമിച്ച ഭാര്യക്കും കുട്ടികള്‍ക്കും മര്‍ദനം. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍. ബാലരാമപുരം, ഐത്തിയൂര്‍, അയണിയറത്തല വീട്ടില്‍ വാടകക്ക് താമസിക്കുന്ന വെടിവച്ചാന്‍ കോവില്‍ സ്വദേശി ഉണ്ണി എന്ന ഉണ്ണികൃഷ്ണനെയാണ്(29) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സമീപവാസിയായ സ്ത്രീയടക്കം നാലംഗ സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്. കരിക്കാട്ടുവിള സ്വദേശി മണികണ്ഠന്‍െറ നേതൃത്വത്തിലെ സംഘമാണ് ആക്രമിച്ചത്. മര്‍ദനമേറ്റ ഉണ്ണി വീട്ടിനുള്ളില്‍ കയറി വാതിലടച്ചെങ്കിലും വാതില്‍ പൊളിച്ച് അകത്തുകടന്ന സംഘം ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ട് മര്‍ദനം തുടര്‍ന്നു. വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ച ശേഷം വീടിനു പുറത്തേക്ക് എറിയുകയായിരുന്നു. കഴുത്തിലും തോളിലും വരിയെല്ലിലും കുത്തുകളേറ്റിട്ടുണ്ട്. വീടിന് മുന്നില്‍ പരിക്കേറ്റ് കിടന്ന ഉണ്ണിയെ ഒരുമണിക്കൂറിന് ശേഷമാണ് ആംബുലന്‍സില്‍ ആശുപത്രിയിലത്തെിച്ചത്. ആംബുലന്‍സ് വന്നിട്ടും പൊലീസത്തെിയാല്‍ മാത്രമേ കൊണ്ടുപോകാന്‍ അനുവദിക്കൂ എന്ന് സമീപത്ത് കൂടിനിന്നവര്‍ പറഞ്ഞതും ആശുപത്രിയിലത്തെിക്കാന്‍ വൈകുന്നതിനിടയാക്കി. ആംബുലന്‍സ് എത്തിയ ശേഷമാണ് സമീപവാസികളില്‍ പലരും ആക്രമണവിവരം അറിയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ആക്രമണത്തിനുണ്ടായിരുന്ന മണികണ്ഠന്‍െറ ഭാര്യ ആശയെ അടുത്തിടെ കാണാതായി. ആശ ഉണ്ണിക്കൊപ്പം പോയി എന്ന് ആരോപിച്ചാണ് ആക്രമണം. മണികണ്ഠന് ഒപ്പമുണ്ടായിരുന്ന കണ്ണന്‍, ശോഭന, സതീഷ് എന്നിവര്‍ക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍, ഉണ്ണികൃഷ്ണനോടുള്ള മുന്‍ വിരോധമാണ് ആക്രമണത്തിലത്തെിച്ചതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.