പത്തനാപുരം: കഞ്ചാവ് വില്‍പന ചോദ്യം ചെയ്തതിന് ഇരുചക്രവാഹനം കത്തിച്ചു. പ്രതികളെ നാട്ടുകാര്‍ പിടികൂടി. പുന്നല മുമ്മൂല ഉഷാഭവനില്‍ അനില്‍കുമാറിന്‍െറ വീടിനുമുന്നിലിരുന്ന സ്കൂട്ടറാണ് തീയിട്ട് നശിപ്പിച്ചത്. പ്രതികളായ പുനലൂര്‍ നെല്ലിപ്പള്ളി ലളിതാലയത്തില്‍ ബാബുരാജ്, പത്തനാപുരം ഇടത്തറ കാഞ്ഞിരംവിളയില്‍ മുഹമ്മദ് സാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് മുമ്മൂല ജങ്ഷനില്‍ അനില്‍കുമാറും പ്രതിയായ ബാബുരാജും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ബാബുരാജും കൂട്ടാളികളും ചേര്‍ന്ന് വ്യാപകമായി മേഖലയില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വാഗ്വാദമാണ് കൈയേറ്റത്തില്‍ കലാശിച്ചത്. ഇതിന്‍െറ ഭാഗമായി ബാബുരാജും സാലിയും പുലര്‍ച്ചെ സ്ഥലത്തത്തെി വീടിനുമുന്നിലുണ്ടായിരുന്ന സ്കൂട്ടറിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം കണ്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നാട്ടുകാര്‍ തന്നെ സമീപത്തെ കാട്ടില്‍ നിന്ന് ഇരുവരെയും കണ്ടത്തെി. സ്കൂട്ടറിന്‍െറ സീറ്റും പിന്‍ഭാഗവും പൂര്‍ണമായും കത്തി നശിച്ചു. പത്തനാപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.