തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി കഴക്കൂട്ടം വാര്‍ഡില്‍നിന്ന് വിജയിച്ച അഡ്വ. വി.കെ. പ്രശാന്ത് സ്ഥാനമേറ്റു. വഴുതക്കാട് വാര്‍ഡില്‍നിന്ന് വിജയിച്ച അഡ്വ. രാഖി രവികുമാറാണ് ഡെപ്യൂട്ടി മേയര്‍. രാവിലെ 11ന് ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടി വൈകീട്ട് അഞ്ചുവരെ നീണ്ടു. മേയര്‍ സ്ഥാനത്തേക്കുള്ള രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ എല്‍.ഡി.എഫിലെ ഒരംഗത്തിന്‍െറ വോട്ട് അസാധുവായതും വൈകി എത്തിയതിനെതുടര്‍ന്ന് യു.ഡി.എഫ് അംഗത്തിന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതും ഒഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ ഒഴിവാക്കിയാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം പ്രതിനിധിയായ അഡ്വ. വി.കെ. പ്രശാന്തിന്‍െറ പേര് ചാക്ക വാര്‍ഡില്‍നിന്ന് വിജയിച്ച സി.പി.എമ്മിന്‍െറ കെ. ശ്രീകുമാറാണ് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. രാഖി രവികുമാര്‍ പിന്താങ്ങി. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ 43 വോട്ടും രണ്ടാം റൗണ്ടില്‍ 42 വോട്ടും നേടിയാണ് പ്രശാന്ത് മേയര്‍ സ്ഥാനത്തെിയത്. ബി.ജെ.പി സ്ഥാനാര്‍ഥി വി.ജി. ഗിരികുമാര്‍ രണ്ടാം സ്ഥാനത്തും യു.ഡി.എഫ് സ്ഥാനാര്‍ഥി ജോണ്‍സണ്‍ ജോസഫ് മൂന്നാം സ്ഥാനത്തുമത്തെി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സി.പി.ഐ പ്രതിനിധിയായ രാഖിയുടെ പേര് നിര്‍ദേശിച്ചത് നെടുങ്കാട് കൗണ്‍സിലര്‍ എസ്. പുഷ്പലതയാണ്. നന്തന്‍കോട് കൗണ്‍സിലര്‍ പാളയം രാജന്‍ പിന്താങ്ങി. 43 വോട്ട് നേടി രാഖി വിജയിച്ചു. ബി.ജെ.പിക്കുവേണ്ടി പട്ടം കൗണ്‍സിലര്‍ രമ്യരമേശും യു.ഡി.എഫിനുവേണ്ടി ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് കൗണ്‍സിലര്‍ സജീന ടീച്ചറും മത്സരിച്ചു. ഇവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ശ്രീകാര്യം വാര്‍ഡില്‍നിന്ന് വിജയിച്ച സ്വതന്ത്ര അംഗം വോട്ടെടുപ്പില്‍ പങ്കെടുത്തെങ്കിലും വോട്ടു ചെയ്തില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ നേതാക്കളും തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയെങ്കിലും കൗണ്‍സില്‍ ഹാളിനുള്ളില്‍ കടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.