അറ്റിങ്ങല്‍: നഗരസഭാ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. നഗരസഭാ കൗണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. രാവിലെ 11ന് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും 11.30ന് സത്യപ്രതിജ്ഞയും നടക്കും. ഉച്ചക്ക് രണ്ടിന് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും തുടര്‍ന്ന് സത്യപ്രതിജ്ഞയും നടക്കും. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏരിയാ കമ്മിറ്റി അംഗം എം. പ്രദീപിനെയാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. 31 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിന് 22 സീറ്റുണ്ട്. സി.പി.എമ്മിന് മാത്രം 20 അംഗങ്ങള്‍ കൗണ്‍സിലിലുണ്ട്. നിലവില്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ് എം. പ്രദീപ്. അഞ്ചാമത് തവണയാണ് ആറ്റിങ്ങല്‍ നഗരസഭയില്‍ കൗണ്‍സിലറാകുന്നത്. വേലാംകോണം വാര്‍ഡില്‍നിന്നുമാണ് വിജയിച്ചിട്ടുള്ളത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, തിരുവനന്തപുരം ജില്ലാ പ്ളാനിങ് സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. അല്‍ജീരിയയുടെ തലസ്ഥാനമായ അല്‍ജിയേഴ്സില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. യു.ഡി.എഫില്‍നിന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അനില്‍കുമാറും ബി.ജെ.പിയില്‍നിന്ന് പത്മനാഭനും മത്സരിക്കും. യു.ഡിഎഫിന് അഞ്ചും ബി.ജെ.പി.ക്ക് നാലും അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.