തിരുവനന്തപുരം: നഗരത്തിലെ തകര്‍ന്ന റോഡുകളും വെള്ളക്കെട്ടും; കൂടാതെ മാലിന്യവും. പുതിയ നഗരസഭക്ക് പൂര്‍ത്തീകരിക്കാന്‍ പണികളേറെ. കൗണ്‍സിലര്‍മാരില്‍ പ്രതീക്ഷ നല്‍കി ജനങ്ങളും. തലസ്ഥാന നഗരത്തിലെ മിക്ക വാര്‍ഡിലും റോഡുകളുടെ അവസ്ഥ ദയനീയമാണ്. പൊട്ടിത്തകര്‍ന്നതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കുഴിച്ചിട്ടതുമായ റോഡുകള്‍ ജനങ്ങളുടെ നടുവൊടിക്കുകയാണ്. മഴക്കാലമായതോടെ വെള്ളക്കെട്ടില്‍ മുങ്ങുന്ന ഈ റോഡുകള്‍ കാല്‍നടപോലും ദുസ്സഹമാക്കുന്നു. ഇളകിമാറിയ മെറ്റലുകളും കൂറ്റന്‍ കുഴികളും വാഹനങ്ങള്‍ക്ക് ഉണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. കിഴക്കേകോട്ട, പഴവങ്ങാടി, ചാല, മണക്കാട്, ശ്രീവരാഹം, മുക്കോലക്കല്‍, കമലേശ്വരം, തിരുമല, പേട്ട, കണ്ണമ്മൂല, പാപ്പനംകോട് തുടങ്ങി പല റോഡും ശോച്യാവസ്ഥയിലാണ.് ഇടറോഡുകളാണ് ഏറെ ശോചനീയം. പൊതുമരാമത്തിന്‍െറയും നഗരസഭയുടെയും റോഡുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഈ അവസ്ഥക്ക് അടിയന്തരപരിഹാരം കണ്ടെത്തേണ്ടത് പുതിയ നഗരസഭയുടെ ഉത്തരവാദിത്തമാകും. തെരഞ്ഞടുപ്പുവേളയിലെ പ്രധാന പ്രചാരണവിഷയമായി പല വാര്‍ഡിലും ഉയര്‍ന്നുവന്നത് റോഡുകളുടെ ദുരവസ്ഥയായിരുന്നു. പലരുടെയും വിജയത്തെ ഇത് ബാധിച്ചതായും സമ്മതിക്കുന്നു. അതിനാല്‍ പുതിയ കൗണ്‍സിലര്‍മാര്‍ പരാതികള്‍ ഉയരും മുമ്പ് എത്രയും വേഗം നടപടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതിനോടകം പല വാര്‍ഡിലും പരാതികളുമായി ജനം പുതിയ കൗണ്‍സിലറെ തേടിയത്തെി. മേയര്‍, ഡെപ്യൂട്ടി മേയര്‍ കൂടാതെ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഇതിന് ആവശ്യമാണ്. മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം എന്ന ആവശ്യവും ശക്തമാണ്. മാലിന്യം നിറഞ്ഞ റോഡുകളും പൊതുസ്ഥലങ്ങളും ഇപ്പോഴും ധാരാളമുണ്ട്. കഴിഞ്ഞ കൗണ്‍സില്‍ നടപ്പാക്കിയ പല പദ്ധതികള്‍ക്കും ഫലം കാണാതെ പോവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്തെന്ന പരാതിയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പദ്ധതികള്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നുവരും. തെരഞ്ഞെടുപ്പുവേളയില്‍ പല പദ്ധതികളും നടപ്പാക്കുമെന്ന് പാര്‍ട്ടികള്‍ വികസനപത്രികകളില്‍ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.