തിരുവനന്തപുരം: ഓപറേഷന്‍ അനന്തയുടെ പേരില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതും പൊട്ടിപ്പൊളിഞ്ഞ റോഡുകളും മണ്ഡലകാലത്ത് കോട്ടക്കകത്തും പരിസരത്തും കുരുക്കും ദുരിതവും തീര്‍ക്കും. പൊളിച്ചും കെട്ടിയും മാസങ്ങളായി തുടരുന്ന ഓപറേഷന്‍ അനന്ത പദ്ധതി എങ്ങുമത്തൊതെ ഇഴയുകയാണ്. ബുധനാഴ്ച മണ്ഡലകാലം ആരംഭിക്കുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ക്ഷേത്രദര്‍ശനത്തിന് തലസ്ഥാനത്തത്തെും. എന്നാല്‍, ഇത്തവണ ഇവരെ വരവേല്‍ക്കുന്നത് പൊട്ടിത്തകര്‍ന്ന റോഡുകളും പാര്‍ക്കിങ് ഉള്‍പ്പെടെ അടിസ്ഥാനസൗകര്യത്തിന്‍െറ പരിമിതികളുമായിരിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ കിഴക്കേനടയിലാണ് ദുരിതമേറെ. ഓപറേഷന്‍ അനന്തക്കായി നടക്കുന്ന ഓടകളുടെ നിര്‍മാണത്തിന് ഈ റോഡിന്‍െറ തുടക്കം മുതല്‍ പഴവങ്ങാടിവരെ പൊളിച്ചിട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടപ്പോള്‍ ഒച്ചിഴയും പോലെയാണ് കിഴക്കേകോട്ടയിലേക്ക് വാഹനങ്ങള്‍ എത്തുന്നത്. ആഴത്തില്‍ എടുത്ത കുഴികളും കോരിയിട്ട മാലിന്യവും നിര്‍മാണസാമഗ്രികളും കാല്‍നടപോലും ദുഷ്കരമാക്കുകയാണ്. കോട്ടക്കകം വിട്ട് പുറത്തിറങ്ങിയാലും ഗതി ഇതുതന്നെ. കിഴക്കേകോട്ടയും പരിസരവും കുണ്ടും കുഴിയുമായി കിടക്കുന്നു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കഴിഞ്ഞ ഏപ്രിലിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, മൂന്ന് മാസം കൊണ്ട് തീര്‍ക്കുമെന്ന് പറഞ്ഞ പദ്ധതി തര്‍ക്കങ്ങളിലും കേസിലും പെട്ട് പല ഘട്ടങ്ങളിലും തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്. ഡിസംബര്‍ അവസാനത്തോടെ ഓടകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ പറയുന്നെങ്കിലും മഴ ശക്തമായാല്‍ പ്രതീക്ഷകള്‍ തെറ്റും. മണ്ഡലകാലം പ്രതീക്ഷയോടെ കാണുന്ന വ്യാപാരികള്‍ക്കും ഈയവസ്ഥ തിരിച്ചടയാകും. അതേസമയം ഭക്തര്‍ക്ക് വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകുന്നതായും പരാതി ഉയരുന്നു. പാര്‍ക്കിങ്ങും ഗതാഗതക്രമീകരണങ്ങളും ശ്രമകരമാകും. എന്നാല്‍, ഈ മാസം ഇരുപതോടെ കൂടുതല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പൊലീസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.