തമിഴ്നാട് ബോട്ടിന്‍െറ വലതട്ടി വള്ളം മറിഞ്ഞു

വിഴിഞ്ഞം: പുറംകടലില്‍ മത്സ്യബന്ധനത്തിനിടെ തമിഴ്നാട് ബോട്ടിന്‍െറ വലതട്ടി വിഴിഞ്ഞത്തുനിന്ന് പോയ മീന്‍പിടിത്ത വള്ളം മറിഞ്ഞു. വള്ളത്തില്‍ പിടിച്ചുകിടന്നതിനാല്‍ തൊഴിലാളികള്‍ രക്ഷപ്പെട്ടു. വിഴിഞ്ഞം തീരത്ത്നിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ വെള്ളിയാഴ്ച പുലര്‍ച്ചെ 4.15നായിരുന്നു അപകടം. വിഴിഞ്ഞത്തുനിന്നു കടലില്‍പോയ ആരോഗ്യദാസ്, അന്തോണി, സന്തോഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ പിന്നീട് മറൈന്‍എന്‍ഫോഴ്സ്മെന്‍റ്, തമിഴ്നാട് ബോട്ട് എന്നിവയുടെ സഹായത്തോടെ കരയിലത്തെി. താല്‍ക്കാലികമായി നിര്‍ത്തുന്നതിനുള്ള സംവിധാനത്തില്‍ തമിഴ്നാട് ബോട്ടിന്‍െറ വലയുടെ ഭാഗം ചുറ്റുകയും വള്ളം മറിയുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. കടലിലേക്ക് തെറിച്ചുവീണെങ്കിലും നീന്തി വള്ളത്തില്‍ പിടിക്കുകയായിരുന്നു. എന്നാല്‍, തങ്ങളുമായി ബോട്ട് കുറേ ദൂരം പാഞ്ഞുവെന്നും ഇവര്‍ പറഞ്ഞു. ബോട്ടിലുള്ളവരെ വിളിച്ചെങ്കിലും കേട്ടില്ല. ഒടുവില്‍ ഭാരം തോന്നി ബോട്ട് നിര്‍ത്തുകയും രക്ഷപ്പെടുകയുമായിരുന്നു. തമിഴ്നാട് ബോട്ടില്‍വള്ളത്തെ കെട്ടിയാണ് കരക്കത്തെിച്ചത്. ഇതിനിടെ ഫിഷറീസ് സ്റ്റേഷനിലെ മറൈന്‍എന്‍ഫോഴ്സ്മെന്‍റ് രക്ഷാബോട്ടുമത്തെിയിരുന്നു. വിളക്കുകള്‍, ബാറ്ററി,മൊബൈല്‍, മത്സ്യം ഉള്‍പ്പെടെ വന്‍ തുകയുടെ നഷ്ടമാണുണ്ടായതെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.