ഭക്ഷ്യസുരക്ഷാനിയമങ്ങള്‍ക്ക് പുല്ലുവില; ജില്ലയില്‍ അടച്ചുപൂട്ടിയത് 14 ഹോട്ടലുകള്‍

കൊല്ലം: ജില്ലയില്‍ ആരോഗ്യവകുപ്പ് ഒരു വര്‍ഷം നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത് വൃത്തിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരത്തോളം ഹോട്ടലുകള്‍. അടച്ചുപൂട്ടിയത് 14 ഹോട്ടലുകള്‍. നോട്ടീസ് നല്‍കിയത് 703 സ്ഥാപനങ്ങള്‍ക്ക്. ഇവരില്‍ നിന്നായി 13,400 രൂപ പിഴയീടാക്കി. മാംസവും മീനുമൊക്കെ ആഴ്ചകളോളം പല കടക്കാരും ഫ്രീസറില്‍ സൂക്ഷിക്കുന്നതായാണ് പരിശോധനകളില്‍ ആരോഗ്യവകുപ്പ് കണ്ടത്തെിയത്. മാംസം മൂന്നുമണിക്കൂറിലധികം തുറന്നുവെച്ചാല്‍ അത് പഴകുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍െറ വിലയിരുത്തല്‍. പഴകിയ മാംസവും മീനുമൊക്കെ ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളാണ് പല ഭക്ഷണശാലകളിലും തീന്‍മേശയില്‍ നിരത്തുന്നത്. ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നതാണ് മിക്ക ഹോട്ടലുകളിലെയും ബേക്കറികളിലെയും രീതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മിക്ക ഹോട്ടലുകളും പുറംമോടി മാത്രമുള്ളതാണ്. എന്നാല്‍ അടുക്കളയിലേക്ക് അന്യര്‍ക്ക് പ്രവേശമില്ളെ്ളന്നുള്ള ബോര്‍ഡ് ഉണ്ടാകും പലയിടത്തും. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടങ്ങളില്‍ ഭൂരിഭാഗം ജീവനക്കാരും. ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുകയും പകര്‍ച്ചവ്യാധി, മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഗവ.ഡോക്ടറുടെ പരിശോധന റിപ്പോര്‍ട്ട് ഹോട്ടലില്‍ സൂക്ഷിക്കുകയും അവരെ ആഹാരം കൈകാര്യം ചെയ്യുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുകയും വേണം. എന്നാല്‍, പല ഹോട്ടലുകളും ഇത് പാലിക്കുന്നില്ല. ഹോട്ടലുകളുടെ അടുക്കളകള്‍ കൃത്യമായി പ്ളാസ്റ്റര്‍ ചെയ്തിരിക്കണം, അടുക്കള വൃത്തിയായി പെയിന്‍റടിച്ച് സൂക്ഷിക്കണം, അടുക്കളഭാഗത്തെ ഓടയിലോ തറയിലോ വെള്ളം കെട്ടിനില്‍ക്കരുത്, കൊതുകോ ഈച്ചയോ വരാതെ നോക്കണം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കുന്നുണ്ടെങ്കിലും ഭൂരിഭാഗം കടകളും പാലിക്കുന്നില്ല. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം കാലാകാലം കെമിക്കല്‍, മൈക്രോബയോളജിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം. അംഗീകൃത ലാബുകളില്‍ പരിശോധിച്ചശേഷം റെക്കോഡുകള്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍, പല കടകളിലും പുറത്ത് നിന്നും വാങ്ങുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. പെട്ടിഓട്ടോകളിലത്തെിക്കുന്ന വെള്ളത്തിന്‍െറ ഉറവിടം പോലും പല കടയുടമകള്‍ക്കും അറിയില്ളെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. *2015ല്‍ പരിശോധന നടത്തിയത്- (നോട്ടീസ് നല്‍കിയത് ബ്രാക്കറ്റില്‍). ഒരുവര്‍ഷത്തിനിടെ പരിശോധന നടത്തിയത് 4879 സ്ഥാപനങ്ങളില്‍. ഹോട്ടല്‍ -1615 (404), കൂള്‍ബാര്‍ -526 (41), ബേക്കറി -1089 (170), കാറ്ററിങ് സെന്‍റര്‍ -71 (15), സോഡാ നിര്‍മാണ യൂനിറ്റ് -75 (11), ഐസ് ഫാക്ടറി -26 (3), മറ്റ് ഭക്ഷണ ശാലകള്‍ -341(59), നിയമനടപടികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയത്-116, ഭക്ഷ്യസുരക്ഷാകമീഷണര്‍ മുമ്പാകെയുള്ളത് -40. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ 389.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.