തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ വികലാംഗര്‍ക്കുള്ള ലിഫ്റ്റില്‍ കയറിയ യുവാക്കള്‍ വാതില്‍ കേടായതിനെതുടര്‍ന്ന് അരമണിക്കൂറോളം പുറത്ത് കടക്കാനാകാതെ കുടുങ്ങി. രണ്ടാം ഫ്ളാറ്റ്ഫോമിലെ ലിഫ്റ്റില്‍ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. മാര്‍ത്താണ്ഡം സ്വദേശികളായ ആനന്ദ്(21), അശ്വിന്‍(20) എന്നിവരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. പാസഞ്ചര്‍ ട്രെയിന്‍ കിട്ടുന്നതിനായി രണ്ടാം ഫ്ളാറ്റ്ഫോമിലേക്ക് പോകേണ്ട യുവാക്കള്‍ കൗതുകത്തിനാണ് വികലാംഗര്‍ക്കുള്ള ലിഫ്റ്റില്‍ കയറിയത്. ഈ സമയം ലിഫ്റ്റ് ഓപറേറ്ററും സ്ഥലത്തില്ലായിരുന്നു. ഭയന്ന യുവാക്കള്‍നഗരത്തിലെ ഓഫിസിലേക്ക് വിളിച്ച് സഹായം തേടി. ഓഫിസില്‍നിന്ന് അറിയിച്ചതനുസരിച്ചാണ് ചെങ്കല്‍ചൂളയിലെ ഫയര്‍ ഫോഴ്സ് ക്യാമ്പില്‍നിന്ന് ലീഡിങ് ഫയര്‍മാന്‍ സന്തോഷ്കുമാര്‍, ഫയര്‍മാന്മാരായ ബിജു, ഷഹീര്‍, നെബുഎബ്രഹാം, ഹോംഗാര്‍ഡ് ശ്യാമളകുമാര്‍ എന്നിവരത്തെി യുവാക്കളെ പുറത്തത്തെിച്ചത്. യുവാക്കള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി പിന്നീട് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.