വര്‍ക്കല: കേരളത്തിന്‍െറ വരുമാന സ്രോതസ്സില്‍ മുഖ്യപങ്കും സംഭാവന ചെയ്യുന്ന ടൂറിസം മേഖല പ്രതിസന്ധിയില്‍. വിദേശ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. സീസണ്‍ ആരംഭിച്ച് നവംബര്‍ മുതല്‍ ഡിസംബര്‍ 23 വരെയുള്ള ബുക്കിങ് 10 മുതല്‍ 23 ശതമാനം വരെയായിരുന്നു. ഇതിന് ശേഷം കേരളത്തിലെ 1500 ഓളം ഇടത്തരം ചെറുകിട റിസോര്‍ട്ടുകളില്‍ കെയര്‍ ഭാരത് ടൂറിസം ഡെവലപ്മെന്‍റ് സൊസൈറ്റി നടത്തിയ പഠനത്തില്‍ 24 മുതല്‍ ജനുവരി ഒന്നു വരെയുള്ള ബുക്കിങ് 60 ശതമാനം ആണെന്നും കണ്ടത്തെി. അതായത് ടൂറിസം സീസണിലെ ഏറ്റവും തിരക്കുള്ള ക്രിസ്മസ്-പുതുവര്‍ഷ ദിവസങ്ങളില്‍ പോലും ബുക്കിങ് 60 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നില്ല. ഡിസംബര്‍ 23 മുതല്‍ 30 വരെ ഇടത്തരം റിസോര്‍ട്ടുകളിലെ ബുക്കിങ് ശതമാനം ഇപ്രകാരമാണ്. കോവളം 73 ശതമാനം, വര്‍ക്കല 60, കൊല്ലം 47, ആലപ്പുഴ 50, മാരാരിക്കുളം 47, ഫോര്‍ട്ട് കൊച്ചി 45, കുമരകം 50, മൂന്നാര്‍ 72, തേക്കടി 50, വയനാട് 22 ശതമാനം എന്നിങ്ങനെയാണ്. എന്നാല്‍ ഏറ്റവുമധികം തിരക്കേറിയതും പുതുവര്‍ഷ ആഘോഷ ദിവസങ്ങളുമായ ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ ബുക്കിങ് ശതമാനം-കോവളം 79, വര്‍ക്കല 82, കൊല്ലം 69, ആലപ്പുഴ 45, മാരാരിക്കുളം 51, ഫോര്‍ട്ട് കൊച്ചി 47, കുമരകം 53, മൂന്നാര്‍ 75, തേക്കടി 60, വയനാട് 30 എന്നിങ്ങനെയാണ്. മുന്‍ വര്‍ഷങ്ങളില്‍ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷവേളകളില്‍ കേരളത്തിലെ ഏത് ടൂറിസം കേന്ദ്രത്തിലും ഒരു മുറി ലഭിക്കണമെങ്കില്‍ മാസങ്ങള്‍ക്കുമുമ്പേ തന്നെ ബുക് ചെയ്യണമെന്നതായിരുന്നു അവസ്ഥ. സംസ്ഥാനത്തെ ചെറുകിട റിസോര്‍ട്ടുകളെല്ലാം പ്രവര്‍ത്തിക്കുന്നത് ബാങ്ക് ലോണുകളുടെ സഹായത്താലാണ്. വന്‍കിട റിസോര്‍ട്ടുകള്‍ ലക്ഷങ്ങള്‍ ചെലവിട്ട് വിദേശരാജ്യങ്ങളില്‍ മാര്‍ക്കറ്റിങ് നടത്തുകയും അതിലൂടെ ടൂറിസം വ്യവസായം പുഷ്ടിപ്പെടുത്തുകയും ചെയ്യുമ്പോള്‍ ചെറുകിടക്കാര്‍ കടക്കെണിയില്‍ അകപ്പെടുന്ന കാഴ്ചയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.