കോവളം: കഴിഞ്ഞ പുതുവര്‍ഷദിനത്തിലെപോലെ ഇത്തവണ തീരം മദ്യപാനികളുടെ പറുദീസയാക്കില്ളെന്നുറച്ച് പൊലീസ്. ഇതിനായി വരുന്ന പുതുവര്‍ഷദിനത്തില്‍ ബീച്ചിലും പരിസരങ്ങളിലും മാത്രം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ 400 ലേറെ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. ബീച്ചിലേക്കുള്ള പ്രധാന ഇടറോഡുകളിലുള്‍പ്പെടെ എല്ലായിടങ്ങളിലും മഫ്തിയിലും അല്ലാതെയുമുള്ള പൊലീസ് പിക്കറ്റുകള്‍, തുടര്‍ച്ചയായ ബൈക്ക് പട്രോളിങ് സംഘങ്ങള്‍ എന്നിവയുണ്ടാകും. ബീച്ചിലേക്കുള്ള എല്ലാ പാതകളിലും പൊലീസ് പരിശോധന നടത്തും. ബീച്ചിലേക്ക് ഒരു കാരണവശാലും മദ്യം കൊണ്ടുപോകാന്‍ അനുവദിക്കില്ളെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞതവണ പുതുവര്‍ഷദിനത്തില്‍ കോവളം തീരത്ത് പരസ്യമദ്യപാനം പൊലീസിനു തലവേദനയുണ്ടാക്കിയിരുന്നു. മദ്യപിച്ച് ലക്കുകെട്ടവര്‍ തീരത്തത്തെിയ സ്ത്രീകളെ ശല്യംചെയ്തത് നേരിയ തോതില്‍ പ്രശ്നങ്ങള്‍ക്കും വഴിവെച്ചു. ഇത്തവണ സ്ത്രീകളുടെ സുരക്ഷക്കായി മഫ്തിയിലടക്കം വനിതാ പൊലീസ് സംഘങ്ങളും ഒരോ പോയന്‍റിലും ഉണ്ടാകും. ഹവ്വാ ബീച്ചില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കുന്നുണ്ട്. കഴിയാവുന്നിടങ്ങളില്‍ കാമറ നിരീക്ഷണവും അശ്വാരൂഢ പൊലീസിനെയും ഒരുക്കും. ബീച്ചിലത്തെുന്നവര്‍ സാമൂഹിക വിരുദ്ധ പ്രവര്‍നത്തിനുമുതിര്‍ന്നാല്‍ അപ്പോള്‍തന്നെ പിടിവീഴും. നടപടിയും ഉറപ്പ്. പുതുവത്സരതലേന്ന് ഉച്ച കഴിയുന്നതോടെ ബീച്ചിലേക്കുള്ള റോഡില്‍ ഗതാഗതം നിയന്ത്രിക്കും. പരിശോധിച്ച ശേഷമേ വാഹനങ്ങളെ ബീച്ചിലേക്ക് കടത്തിവിടൂ. വലിയ വാഹനങ്ങളെ ബീച്ച്റോഡിലേക്ക് കടത്തിവിടില്ല. ഇത്തരം വാഹനങ്ങള്‍ ബൈപാസ് റോഡ് നിര്‍മാണത്തിനായി എടുത്തിട്ട സ്ഥലത്ത് പാര്‍ക്കുചെയ്യണമെന്ന് പൊലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങള്‍ ബീച്ചുറോഡില്‍ പൊലീസ് സ്റ്റേഷനു മുമ്പുള്ള സ്ഥലത്തും കാറുകള്‍ ഹവ്വാബീച്ച് റോഡില്‍ സ്വകാര്യ സ്ഥലത്തും പാര്‍ക്കു ചെയ്യണമെന്ന് വിഴിഞ്ഞം സി.ഐ ജി.ബിനു അറിയിച്ചു. പുതുവത്സര രാത്രി 12 ആകുന്നതോടെ ബീച്ചില്‍ നിന്ന് എല്ലാ സഞ്ചാരികളെയും ഒഴിപ്പിക്കുന്നതിനൊപ്പം കടകളും മറ്റു സ്ഥാപനങ്ങളും അടപ്പിക്കും. സുരക്ഷാകാരണങ്ങളാലാണിത്. സുരക്ഷാക്രമീകരണ ഭാഗമായി ബീച്ചില്‍ വൈദ്യസഹായ കേന്ദ്രം, ആംബുലന്‍സ്, അഗ്നിശമനസേന, ലൈഫ്ഗാര്‍ഡുമാരുടെ സേവനം എന്നിവയും ഒരുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.